ചെറുതോണി ∙ മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് വെള്ളക്കയം ഭാഗത്ത് പെരിയാറിനു കുറുകെ നിർമിക്കുന്ന വിസിബി കം ബ്രിജ് അടുത്ത മാസം തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സൂക്ഷ്മ ജലസേചനത്തിന് ആവശ്യമായ രണ്ട് വിസിബികൾ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്.
ചെറിയ വാഹനങ്ങൾ കടന്നു പോകുന്ന രീതിയിലാണ് വിസിബികളുടെ നിർമാണം.
മഹാപ്രളയ കാലത്ത് അണക്കെട്ടുകളിൽ നിന്നു വലിയ തോതിൽ പ്രളയജലം പുറത്തേക്ക് ഒഴുക്കിവിടേണ്ടി വന്നതോടെ വെള്ളക്കയം ഭാഗത്ത് പെരിയാറിന് കുറുകെ ഉണ്ടായിരുന്ന കലുങ്കുകൾ പൂർണമായും തകർന്നിരുന്നു. ഇതോടെ പ്രദേശവാസികൾക്ക് പ്രധാന റോഡിലേക്കും ചെറുതോണി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരുന്നതിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട
സാഹചര്യമായിരുന്നു. തുടർന്ന് വാർഡ് മെംബറും വിവിധ മത,രാഷ്ട്രീയ സംഘടനകളും മന്ത്രിയെ കണ്ട് നിവേദനം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പാലം നിർമിച്ചത്.
ഇടുക്കി – നേര്യമംഗലം റോഡിനോടു ചേർന്നുള്ള ഭാഗമായതിനാൽ ടൂറിസം സാധ്യതകൾ കൂടി പരിഗണിച്ചാണ് രൂപകൽപന.
നിർമാണത്തിന്റെ രണ്ടാം ഘട്ടമായി സമീപ പ്രദേശങ്ങളിലെ കുരുമുളക്, കൊക്കോ, ഏലം, ജാതി തുടങ്ങിയ കൃഷികൾക്ക് സൂക്ഷ്മ ജലസേചനം നടത്താനും പദ്ധതിയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

