മൂന്നാർ ∙ അവസാന വർഷ ഫീസ് അടയ്ക്കാൻ കഴിയാതെ പഠനം മുടങ്ങിയ നഴ്സിങ് വിദ്യാർഥിനിക്ക് മുഴുവൻ ഫീസും മൂന്നാർ സർവീസ് ബാങ്ക് ഭരണസമിതിയംഗങ്ങളും ജീവനക്കാരും ടീ ആൻഡ് യൂ ഹോട്ടൽ ജീവനക്കാരും ചേർന്ന് പിരിച്ചു നൽകി. തെന്മല സ്വദേശികളായ പവൻദുരെ സരസ്വതി ദമ്പതികളുടെ മകൾ ആർധിക്കാണ് ഒരു വർഷത്തെ കുടിശികയായ ഫീസ് നൽകിയത്. ബെംഗളൂരുവിൽ ബിഎസ്സി അവസാന വർഷ നഴ്സിങ് വിദ്യാർഥിനിയാണ്.
കൂലിപ്പണിക്കാരായ മാതാപിതാക്കൾ തങ്ങളുടെ വരുമാനം ഉപയോഗിച്ചാണ്, ഓട്ടിസം ബാധിച്ച മകന്റെ ചികിത്സയും മകളുടെ പഠനച്ചെലവും നടത്തിയിരുന്നത്.
കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് പഠനത്തിനാവശ്യമായ പണം നൽകാൻ കഴിയാതെ വന്നതോടെ ആർധി പണം കണ്ടെത്താനായി എറണാകുളത്ത് ഒരു വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്യാനാരംഭിച്ചു.
ജോലിക്കിടയിൽ പരിചയപ്പെട്ട ഒരു സ്ത്രീ പറഞ്ഞതനുസരിച്ച് സിഎം വിത്ത് മീ എന്ന പ്രോഗ്രാമിൽ വിവരമറിയിച്ചു. തുടർന്നാണ് ബാങ്കിലെ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും ബാങ്കിന് കീഴിലുള്ള ഹോട്ടലായ ടീ ആൻഡ് യൂവിലെ ജീവനക്കാരും ചേർന്ന് തങ്ങളുടെ ശമ്പളത്തിൽ നിന്നു പണം സ്വരൂപിച്ച് ആർധിക്ക് നൽകിയത്.
ഇന്നലെ ടീ ആൻഡ്യൂവിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.വി.ശശി തുക കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

