
∙മലയാളിയെ ഓണമൂട്ടാൻ ശീതകാല പച്ചക്കറികളുടെ കലവറയായ വട്ടവടയിൽ പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു. പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലകളായ വട്ടവട, കോവിലൂർ, ചിലന്തിയാർ, കടവരി, കൊട്ടാക്കമ്പൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിച്ചത്. കാരറ്റ്, കാബേജ്, ബട്ടർ ബീൻസ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീൻസ് എന്നിവയുടെ വിളവെടുപ്പാണ് നിലവിൽ നടന്നുവരുന്നത്.ഏപ്രിൽ മാസത്തിലുണ്ടായ കനത്ത മഴയിൽ കൃഷി ചെയ്തിരുന്ന പച്ചക്കറിത്തൈകൾ വ്യാപകമായി നശിച്ചിരുന്നു.
കർഷകർക്ക് വൻതുക നഷ്ടപ്പെട്ടെങ്കിലും ഓണ സീസണു വേണ്ടി വീണ്ടും പണം മുടക്കി കൃഷിയിറക്കുകയായിരുന്നു.
മെച്ചപ്പെട്ട കാലാവസ്ഥയായിരുന്നതിനാൽ മികച്ച വിളവാണ് ഇത്തവണ ലഭിക്കുന്നത്.
എന്നാൽ മെച്ചപ്പെട്ട വില ലഭിക്കാത്തതും ഹോർട്ടികോർപ് പച്ചക്കറികൾ സംഭരിക്കാത്തതും കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഓണക്കാലമടുക്കുമ്പോൾ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വട്ടവടയിലെ ശീതകാല പച്ചക്കറി കർഷകർ.
നിലവിൽ കർഷകർക്ക് ഒരു കിലോയ്ക്ക് ലഭിക്കുന്ന വില
കാരറ്റ് – 20
ബട്ടർ ബീൻസ് – 100
കാബേജ്- 9
ബീൻസ് – 50
ഉരുളക്കിഴങ്ങ് – 34
വെളുത്തുള്ളി – 100
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]