
നെടുങ്കണ്ടം∙ തോട്ടിൽ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയതായി പരാതി. നെടുങ്കണ്ടം പഞ്ചായത്ത് 5-ാം വാർഡിലെ പരിവർത്തനമേട് തോട്ടിൽ മണിയാക്കുപാറ ജംക്ഷന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹികവിരുദ്ധർ മാലിന്യം തള്ളിയത്.പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്നാഴ്ച മുൻപ് ശുചീകരിച്ച തോട്ടിലാണ് മാലിന്യം തള്ളിയിരിക്കുന്നത്.
കുട്ടികളുടെ ഡയപ്പർ കൂടാതെ അടുക്കള മാലിന്യം, ഉപയോഗശൂന്യമായ വയറിങ് സാധനങ്ങൾ ഉൾപ്പെടെയുള്ളവ തള്ളിയത്. തോട്ടിൽ തള്ളിയ മാലിന്യത്തിന്റെ ബാക്കി റോഡരികിലും തള്ളിയിട്ടുണ്ട്.
മാലിന്യത്തിൽനിന്നു കണ്ടെത്തിയ വിവരങ്ങളിൽ ബന്ധപ്പെട്ട് മാലിന്യം നീക്കാനാവശ്യപ്പെട്ടപ്പോൾ ധിക്കാരപരമായ മറുപടിയാണു നൽകിയതെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.
ആളുകൾ കുളിക്കാനും തുണി കഴുകുന്നതിനുമെല്ലാം ആശ്രയിക്കുന്ന തോടാണിത്. തോട്ടിൽ മുഴുവനായി മാലിന്യം വ്യാപിച്ചിട്ടുണ്ട്.
തോട്ടിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി മാലിന്യം നീക്കം ചെയ്യിക്കമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]