ചക്കക്കൊമ്പന്റെ ആക്രമണം; ഒരാൾക്ക് വീണ് പരുക്കേറ്റു
രാജാക്കാട് ∙ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. ചിന്നക്കനാൽ ഈട്ടിക്കൽ സ്വദേശി സമാവതിക്കാണ് പരുക്കേറ്റത്.
ബുധനാഴ്ച രാത്രി സിംഗ്കണ്ടത്ത് വച്ചാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.
ആന ആക്രമിക്കാൻ പാഞ്ഞടുത്തപ്പോൾ വാഹനത്തിൽ നിന്നും മറിഞ്ഞു വീണു. ഓടി രക്ഷപ്പെടുന്നതിനിടെ വീണാണ് പരുക്കേറ്റത്.
വാരിയെല്ലിനു പരുക്കേറ്റ സമാവതിയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

