
പുതിയ സർവീസ് തുടങ്ങി; ഹെലിബറിയയിലേക്ക് കെഎസ്ആർടിസിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏലപ്പാറ∙ തോട്ടം മേഖലയായ ഹെലിബറിയയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു. കുമളി ഡിപ്പോയിൽനിന്നുള്ള ബസ് ഏലപ്പാറ വഴി ഹെലിബറിയായിൽ എത്തും. രാവിലെ 7.05ന് കുമളിയിൽനിന്ന് ആരംഭിക്കുന്ന ബസ് ഏലപ്പാറയിൽ എത്തി 8.45ന് പുറപ്പെട്ട് 9.15ന് ഹെലിബറിയയിൽ എത്തും. രണ്ടാമത്തെ ട്രിപ് ഉച്ചകഴിഞ്ഞ് 3ന് കുമളിയിൽനിന്ന് ആരംഭിച്ച് അഞ്ചിന് ഹെലബറിയയിൽ എത്തും. വാഴൂർ സോമൻ എംഎൽഎ, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ബസിനു സ്വീകരണം നൽകി.
ഹെലിബറിയയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ട്രിപ് ജീപ്പുകൾ ഓട്ടോറിക്ഷകൾ എന്നിവയാണ് നാട്ടുകാരുടെ ഏക ആശ്രയം.ഹെലിബറിയ – ശാന്തിപ്പാലം വഴി കുമളിയിലേക്ക് പോകുന്ന വിധത്തിൽ സർവീസ് പുനഃക്രമീകരിക്കണമെന്ന ആവശ്യവും മുന്നോട്ടു വയ്ക്കുന്നുണ്ട്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതു പൂർത്തീകരിക്കുന്നതിന് അനുസരിച്ച് സർവീസ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു