അടിമാലി ∙ 2 ദേശീയപാതകൾ സംഗമിക്കുന്ന അടിമാലി ടൗണിലെ തിരക്കേറിയ ഭാഗങ്ങളിൽ കാൽനടക്കാർക്ക് സുഗമമായി പാത മുറിച്ചു കടക്കുന്നതിനുള്ള സീബ്രാ ലൈനുകൾ ഇല്ലാത്തത് അപകടങ്ങൾ വർധിക്കാൻ കാരണമായി. വേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങൾ യാത്രക്കാരെ തട്ടിയിടുന്നത് നിത്യ സംഭവമായി.
അടിമാലി – കുമളി ദേശീയപാതയോരം ചേർന്നാണ് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്.
ആശുപത്രി കവാടത്തിലെ സീബ്രാ ലൈനിന്റെ പകുതിയിലേറെ ഭാഗം മാഞ്ഞതോടെ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ കാൽനടയാത്രയ്ക്കു ഭീഷണിയായി മാറുകയാണ്. അടുത്ത നാളിൽ പാത മുറിച്ചു കടക്കുന്നതിനിടെ വയോധികൻ ഉൾപ്പെടെ 3 പേർക്ക് ഇവിടെ വാഹനം ഇടിച്ചു പരുക്കേറ്റിരുന്നു.
ഇതോടൊപ്പം കൊച്ചി – ധനുഷ്കോടി ദേശീയപാതയോടു ചേർന്നാണ് താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടം.
ഇവിടെയും സീബ്രാ ലൈൻ ഇല്ലാത്തത് കാൽനടക്കാരുടെ ദുരിതം വർധിപ്പിക്കുകയാണ്. ദേശീയപാതയിലെ ബസ് സ്റ്റാൻഡ് ജംക്ഷൻ, കാംകോ, മാർക്കറ്റ് ജംക്ഷൻ എന്നിവിടങ്ങളിലും സീബ്രാ ലൈനുകളുടെ അഭാവത്തിൽ കാൽനടക്കാർ ദുരിതത്തിലാണ്.
എസ്എൻഡിപി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവ.
ഹൈസ്കൂൾ എന്നിവിടങ്ങളിൽ കുട്ടികൾക്കു പാത കുറുകെക്കടക്കുന്നതിന് സീബ്രാ ലൈൻ ഇല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു.
അധികൃതർ ഇടപെട്ട് ടൗണിലെ തിരക്കേറിയ ഭാഗങ്ങളിൽ സീബ്രാ ലൈൻ തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

