മൂലമറ്റം∙ ഇലപ്പള്ളി ചെളിക്കൽ കുമ്പങ്കാനം റോഡുനിർമാണം നിലച്ചിട്ട് 3 വർഷം. കരാറുകാരൻ ജോലി നിർത്തിപ്പോയിട്ടും നടപടിയെടുക്കാതെ അധികൃതർ.
ഓട്ടോറിക്ഷയടക്കം യാത്ര ചെയ്തിരുന്ന റോഡിലൂടെ ഇപ്പോൾ കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി 7 കോടി രൂപയാണ് റോഡ് പണിക്കായി അനുവദിച്ചത്. ഈ തുക പര്യാപ്തമല്ലെന്നു പറഞ്ഞ് പണി നീണ്ടുപോയി.
പിന്നീട് തുക കൂട്ടി നൽകിയെങ്കിലും ജോലി നടത്താൻ കരാറുകരൻ തയാറാകുന്നില്ല.
ടാറിങ്ങും കോൺക്രീറ്റിങ്ങിനുമായി മെറ്റൽ വിരിച്ചെങ്കിലും മഴവെള്ളം ഒഴുകി റോഡ് കുണ്ടുംകുഴിയുമായി. ഏതാനും ജോലിക്കാരെ വച്ച് ഒച്ചിഴയുന്ന വേഗത്തിലാണ് ജോലികൾ നടത്തിയിരുന്നത്.
ഇതു നിലച്ചിട്ട് ഒരുവർഷമാകുന്നു. മഴക്കാലം എത്തിയാൽ റോഡ് പൂർണമായി ഒലിച്ചുപോകും.
റോഡിനു സംരക്ഷണ ഭിത്തി നിർമിച്ചെങ്കിലും മണ്ണിട്ട് നികത്താതിരുന്നതിനാൽ ഇരുചക്രവാഹനങ്ങൾ പോലും കടന്നുപോകില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരാറുകാരൻ ജോലി നിർത്തി ഇടക്കാല ബിൽ വാങ്ങി സ്ഥലം വിട്ടെന്നാണ് നാട്ടുകാർ പറയുന്നത്.
മൂലമറ്റം പുള്ളിക്കാനം റോഡും കാഞ്ഞാർ പുള്ളിക്കാനം റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]