മൂന്നാർ ∙ പഴയ മൂന്നാർ മൂലക്കട – ലക്ഷ്മി റോഡിന്റെ അശാസ്ത്രീയ നിർമാണംമൂലം പഴയ മൂന്നാറിൽ വെള്ളക്കെട്ട് പതിവായി.
മൂലക്കടയിലെ ലക്ഷ്മി കവലയിലാണ് ഒഴുകി പോകാൻ സൗകര്യമില്ലാതെ വൻ കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നത്. 2018ലെ പ്രളയത്തിൽ തകർന്ന മൂലക്കട
– ലക്ഷ്മി – മാങ്കുളം റോഡിന്റെ പുനർനിർമാണവും ടാറിങ്ങും 8 മാസം മുൻപാണ് പൂർത്തിയായത്.
കഴിഞ്ഞവർഷത്തെ ശബരിമല മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് പ്രധാന മണ്ഡലങ്ങളിൽ തകർന്നു കിടന്നിരുന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽപെടുത്തി 10 കോടി രൂപ ചെലവിട്ടാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നവീകരണ വേളയിൽ ദേശീയ പാതയോരത്തുനിന്ന് 15 മീറ്റർ മാറ്റിയാണ് ടാറിങ് നടത്തിയത്.
ഇരുഭാഗങ്ങളും ഉയർന്നു നിൽക്കുകയും ഇടയ്ക്കുള്ള ഭാഗം താഴ്ന്നുകിടക്കുകയും ചെയ്തതോടെയാണ് മുകൾ ഭാഗങ്ങളിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ഇവിടെ കെട്ടിക്കിടക്കുന്നത്.
വിനോദ സഞ്ചാരികളടക്കം ഒട്ടേറെ ആളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ കൂടിയാണ് കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]