
അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ കൂമ്പൻപാറ വരെയുള്ള ദൂരത്തിൽ അടിമാലി പഞ്ചായത്ത് പ്രഖ്യാപിച്ച ടൂറിസം വികസനത്തിന് വേഗം കുറയുന്നു. വാളറയിൽ ഗ്ലാസ് ബ്രിജ് നിർമാണത്തിന് നടപടി സ്വീകരിക്കുമെന്നതായിരുന്നു പ്രധാന പ്രഖ്യാപനം.
ഇതോടൊപ്പം ചീയപ്പാറ, അടിമാലി വെള്ളച്ചാട്ടങ്ങൾ മനോഹരമാക്കുന്നതിനുള്ള നടപടികളും പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്. ദേശീയ പാതയുടെ ഓരത്ത് വാളറ വെള്ളച്ചാട്ടത്തിന് അഭിമുഖമായി ഗ്ലാസ് ബ്രിജ് നിർമാണം ഒന്നര വർഷം മുൻപ്് പ്രഖ്യാപിച്ചതാണ്.
ഇതിനുള്ള സർവേ നടപടികൾ പൂർത്തിയാക്കിയതായി പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ അനന്തര നടപടികൾ ഫയലിൽ വിശ്രമിക്കുകയാണ്.
ചീയപ്പാറ വെള്ളച്ചാട്ടം മനോഹരമാക്കുന്നതിന്റെ മുന്നോടിയായി വെളിച്ചം എത്തിക്കുന്നതിനുള്ള നടപടിയും എങ്ങും എത്തിയിട്ടില്ല. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമായാണ് അടിമാലി ടൗൺ അറിയപ്പെടുന്നത്. ടൗണിലൂടെ കടന്നുപോകുന്ന അടിമാലി വെള്ളച്ചാട്ടം മനോഹരമാക്കുന്നതിനുള്ള നടപടിയും ഇഴയുകയാണ്.
വെള്ളച്ചാട്ടത്തിന്റെ ഇരുവശത്തും നടപ്പാത നിർമിച്ച് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്.
ഇതോടൊപ്പം പഞ്ചായത്ത് പ്രഖ്യാപിച്ച ഉത്തരവാദിത്ത ടൂറിസവും എങ്ങുമെത്തിയിട്ടില്ല. ചിന്നപ്പാറ, കൊരങ്ങാട്ടി.
കാഞ്ഞിരവേലി, കുതിരകുത്തി മല, പെട്ടിമുടി, കുതിരയിള വ്യൂ പോയിന്റ്, കൂമ്പൻപാറ പഞ്ചാരക്കുത്ത് ഗുഹകൾ, അമ്മാവൻ കുത്ത്, മുടിപ്പാറ, ദേവിയാർ തുടങ്ങിയ വിനോദ സഞ്ചാരമേഖലകളെ കോർത്തിണക്കിയാണ് ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതിന് പഞ്ചായത്ത് പദ്ധതി തയാറാക്കിയിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]