വണ്ണപ്പുറം∙ മോഷണ പരമ്പരയിൽ പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ പൊലീസിനെ പരിഹസിച്ച് സ്ഥാപിച്ച ബോർഡിന് പകരം പ്രശംസാ ബോർഡ്. ഇന്നലെ രാവിലെയാണ് പൊലീസിന് പ്രശംസ അർപ്പിച്ച് ടൗണിൽ രണ്ടിടത്ത് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് ഇത് സ്ഥാപിച്ചതെന്നോ സ്ഥാപിച്ച സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ പേരും ഇതിൽ പ്രദർശിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി. വണ്ണപ്പുറത്ത് കഴിഞ്ഞ കുറെ മാസങ്ങളായി മോഷണ പരമ്പരയാണ് നടന്നിരുന്നത്.
ഇതിലെ പ്രതികളെ കണ്ടെത്താൻ കഴിയാത്തതിന്റെ പേരിൽ കാളിയാർ പൊലീസ് വലിയ പഴി കേൾക്കേണ്ടി വന്നിരുന്നു. ഇതിനിടെ ചൊവ്വ രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ 3 പേരെ അമ്പലപ്പടി ബസ് സ്റ്റാൻഡിൽനിന്നു പിടികൂടി. മോഷണത്തിനായി ഇരുമ്പ് പാര, കമ്പി, മുളകുപൊടി തുടങ്ങിയ ഇവരിൽനിന്ന് പിടികൂടിയിരുന്നു.
നേരത്തേ മോഷണ കേസുകളിൽ പ്രതികളായി ഇവരെ റിമാൻഡ് ചെയ്തു. ഇതിനെ തുടർന്നാണ് ടൗണിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. വണ്ണപ്പുറത്ത് മുട്ടുകണ്ടത്ത് 11 ലക്ഷത്തിന്റെ സ്വർണവും വജ്രവും മോഷ്ടിച്ചതും കോഴിക്കവലയിൽ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന 3 പവന്റ മാല പൊട്ടിച്ചതും തൊമ്മൻകുത്തിൽ യുവതിയുടെ കാലിലെ രണ്ടു കൊലുസ് മോഷ്ടിച്ചതും ഉൾപ്പെടെ ഒട്ടേറെ മോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതെ തുടർന്ന് പൊലീസിനെതിരെ ഫ്ലെക്സ് വച്ച് യൂത്ത് ലീഗ് പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് മൂന്നു പേരുടെ അറസ്റ്റ്.
അതേ സമയം അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവ് ശേഖരിക്കാൻ കഴിഞ്ഞാലേ വണ്ണപ്പുറത്തു നടന്ന മോഷണത്തിലെ യഥാർഥ പ്രതികൾ ഇവരാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]