
കുമളി∙ പൊതുമരാമത്ത് വകുപ്പ് വക സ്ഥലത്തെ വൻമരം സ്കൂൾ വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. കുമളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡരികിലാണ് ഒരു വാകമരം അപകടകരമായ നിലയിൽ നിൽക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കുമളി ഓഫിസ് കോംപൗണ്ടിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിന്റെ മുന്നിലാണ് ഈ മരം നിൽക്കുന്നത്. ഈ ഓഫിസിന് മുന്നിൽ കുമളി- മൂന്നാർ റോഡരികിൽ നിന്നിരുന്ന 2 മരങ്ങൾ മാധ്യമ വാർത്തകളെ തുടർന്ന് മുറിച്ചുമാറ്റിയിരുന്നു.
എന്നാൽ ഈ മരത്തിന്റെ കാര്യത്തിൽ അധികൃതർ കണ്ട ഭാവം നടിച്ചില്ല.
കാറ്റും മഴയും ശക്തമാകുന്ന സമയത്ത് ഭയത്തോടെയാണ് കുട്ടികൾ ഇതുവഴി കടന്നുപോകുന്നത്.
ഈ മരം മുറിച്ചുമാറ്റേണ്ടത് ആവശ്യമാണെങ്കിലും മേലുദ്യോഗസ്ഥരുടെ അനുമതിയും സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനുള്ള നടപടിക്രമങ്ങളുമാണ് തടസ്സമായി നിൽക്കുന്നത്. എന്നാൽ മരം ചുവടെ മുറിച്ചുമാറ്റുന്നതിനാണ് ഇത്തരം നൂലാമാലകൾ വേണ്ടിവരുന്നത്.
അതിന് പകരം അപകടകരമായി നിൽക്കുന്ന ശിഖരങ്ങൾ നീക്കം ചെയ്താൽ മതിയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]