
മൂന്നാർ∙ പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ടയറുകൾ മോഷണം പോയി. മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ ഗ്രഹാംസ് ലാൻഡ് അമ്പലത്തിനു സമീപം താമസിക്കുന്ന ജെ.രഘു ചാൾസിന്റെ കാറിന്റെ 4 ടയറുകളാണ് മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. വീടിന് സമീപമുള്ള പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിൻ്റെ അലോയ് ടയറുകൾ ഊരിയെടുത്ത ശേഷം കല്ലുകൾ വച്ച് വാഹനം ഉയർത്തിവച്ച ശേഷമാണ് മോഷ്ടാക്കൾ കടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നയമക്കാട്, മാട്ടുപ്പെട്ടി റോഡിലെ വർക്സ് ഷോപ്പ് എന്നിവിടങ്ങളിലും അടുത്തിടെ സമാന രീതിയിൽ വാഹനങ്ങളുടെ ടയറുകൾ മോഷണം പോയിരുന്നു. ടയറുകൾ മോഷണം പോകുന്നത് പതിവായിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]