
അടിമാലി ∙ കൊന്നത്തടി പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ പുൽച്ചാടി ശല്യം വർധിക്കുന്നു. ഇരുമലക്കപ്പ്, പണിക്കൻകുടി, മുനിയറ, പെരിഞ്ചാൻ കുട്ടി, അഞ്ചുമുക്ക്, മരക്കാനം, മുതിരപ്പുഴ, കമ്പിളിക്കണ്ടം, തെള്ളിത്തോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പുൽച്ചാടി ശല്യം രൂക്ഷമാകുന്നത്. ഭീമൻ പുൽച്ചാടി, കോഫി ലോക്കോസ്റ്റ് എന്ന പേരിലും അറിയപ്പെടുമെന്ന് കൃഷി ഓഫിസ് അധികൃതർ പറഞ്ഞു. ഇവയ്ക്ക് ഒന്നര മാസം വരെ ആയുസ്സ് ദൈർഘ്യമുണ്ട്.
കൃഷിയിടത്തിലെ കളകളെയാണ് ഇവ ആക്രമിക്കുന്നത്. എണ്ണം പെരുകുന്നതോടെ വിളകളെയും ആക്രമിക്കാൻ തുടങ്ങും.
വേപ്പെണ്ണ (അസാഡിറക്ടിൻ) കലർന്ന മിശ്രിതങ്ങൾ തളിക്കുന്നത് ഉത്തമമാണ്.
കൃഷിയിടത്തിലെ മണ്ണ് ഇളക്കിയിട്ടും ഇത് മുട്ടയിട്ടു പെരുകുന്നത് നിയന്ത്രിക്കാൻ കഴിയുമെന്ന് കൃഷി ഓഫിസർ കെ.ഡി ബിജുമോൻ പറഞ്ഞു. പുൽച്ചാടിയുടെ എണ്ണം പെരുകിയാൽ രാസ കീട നിയന്ത്രണ മാർഗങ്ങൾ അവലംബിക്കുകയാണ് നല്ലത്. ഇതിനായി ഫ്ലൂ ബെന്റമൈട് 2 മില്ലി 10 ലീറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കാവുന്നതാണ്.മരുന്നുകൾ ഉപയോഗിക്കുമ്പോൾ മാസ്ക്, കയ്യുറ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]