
കാലാവസ്ഥ
∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
ജോലി ഒഴിവ്
കുമളി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 16ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
തുക വിതരണം
സേനാപതി∙ സേനാപതി മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 2017 മുതൽ 2024 വരെ പഠിച്ച എസ്ടി, എസ്സി, ഒഇസി വിദ്യാർഥികൾക്കുള്ള പരീക്ഷ ഇനത്തിൽപെട്ട
തുകയുടെ വിതരണം ഇന്നു മുതൽ 16 വരെ നടക്കും.
ജോലി ഒഴിവ്
അടിമാലി ∙ അടിമാലി ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവ്.
അഭിമുഖം 16ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും
പരിശീലനം
ചെറുതോണി ∙ ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി ജില്ലയിലെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 16ന് 10 മുതൽ ഒന്നു വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി മുഖേനയാണ് പരിശീലന പരിപാടി.
04862-232248. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]