നെടുങ്കണ്ടം ∙ കനത്ത മഴയിൽ മണ്ണിടിഞ്ഞ് പൊന്നാമല-മഞ്ഞപ്പാറ റോഡ് അപകടാവസ്ഥയിൽ. ചീരംകുന്നേൽപടിക്ക് സമീപമാണ് സംരക്ഷണഭിത്തി ഉൾപ്പെടെ മണ്ണിടിഞ്ഞുവീണത്.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ചീരംകുന്നേൽ ജോസ് വീടിന്റെ വഴിയിലേക്കാണ് മണ്ണ് വീണത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് പൊതുമരാമത്ത് റോഡിന്റെ ഭാഗമായ ഇവിടെ അറ്റകുറ്റപ്പണികൾ നടത്തിയത്.
ദിവസങ്ങൾക്ക് മുൻപ് റോഡിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നത് നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
അപകടാവസ്ഥയിലായ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും ഏതു നിമിഷവും പൂർണമായി ഇടിഞ്ഞുപോകാവുന്ന നിലയിലാണ് റോഡ്. ഒട്ടേറെ സ്കൂൾ ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന വഴിയാണിത്. അപകടസൂചനയായി റിബൺ കെട്ടിയതൊഴിച്ചാൽ മറ്റ് സുരക്ഷാ മുൻകരുതലുകളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല.
എത്രയും വേഗം സംരക്ഷണഭിത്തി പുനർനിർമിച്ച് റോഡ് പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

