കരിമണ്ണൂർ ∙ പഞ്ചായത്ത് പരിധിയിലെ അനധികൃത കൊടിമരങ്ങൾ, പരസ്യ ബോർഡുകൾ, കൊടിതോരണങ്ങൾ, ഹോർഡിങ്ങുകൾ തുടങ്ങിയവ എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടി തുടങ്ങി. ഹൈക്കോടതിയുടെ സമീപകാല ഉത്തരവുകളും നിയമപരമായ വ്യവസ്ഥകളും അനുസരിച്ചാണ് പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിച്ചു തുടങ്ങിയത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾക്ക് കത്ത് നൽകിയിരുന്നെങ്കിലും ആരുടെയും ഭാഗത്തുനിന്ന് സഹകരണം ലഭിച്ചില്ല.
പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളിൽനിന്നു ദൃശ്യ മലിനീകരണ വിഷയത്തിൽ അനുകൂലമായ പ്രതികരണമല്ല ഉണ്ടായത്. ഹൈക്കോടതി വിധി നടപ്പാക്കാത്തത് അമിക്കസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് ചെയ്യുമെന്ന സാഹചര്യം വന്നപ്പോഴാണ് പഞ്ചായത്ത് അധികൃതർ പൊലീസിന്റെ സഹായത്തോടെ നടപടി ആരംഭിച്ചത്.
ഇതിനിടെ കരിമണ്ണൂർ ടൗണിലെ കൊടി മരങ്ങൾ നീക്കം ചെയ്യുന്നതിനിടെ ചില രാഷ്ട്രീയ കക്ഷി നേതാക്കൾ പൊലീസുമായും പഞ്ചായത്ത് അധികൃതരുമായും തർക്കത്തിൽ ഏർപ്പെട്ടു. ഹൈക്കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഏതു സാഹചര്യത്തിലും പൂർണമായ സംരക്ഷണം നൽകാമെന്നാണ് പൊലീസ് സ്വീകരിച്ചിട്ടുള്ള നിലപാട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

