തൊടുപുഴ ∙ കുമാരമംഗലം പഞ്ചായത്തിലെ കറുക – ഏഴല്ലൂർ റോഡിൽ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കറുക ഗവ.
എൽപി സ്കൂളിനു സമീപമുള്ള റോഡിനു നടുവിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും നടപടി ഇല്ലെന്നാണു നാട്ടുകാർ പറയുന്നത്.
ലീറ്റർ കണക്കിന് വെള്ളമാണ് പാഴാകുന്നത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ശുദ്ധജല പൈപ്പാണ് പൊട്ടിയിരിക്കുന്നത്. ഒന്നിടവിട്ട
ദിവസങ്ങളിൽ വെള്ളം വരുന്ന സമയങ്ങളിൽ വലിയ തോതിൽ വെള്ളം പാഴാകുന്നത് കാരണം വീടുകളിലേക്ക് എത്തുന്ന അളവും കുറയുന്ന അവസ്ഥയാണ്.
ഭാരമേറിയ വാഹനങ്ങൾ ഉൾപ്പെടെ ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ റോഡിലൂടെ പോകുമ്പോൾ പൊട്ടിയ ഭാഗം കൂടുതൽ മോശമാകുന്ന അവസ്ഥയാണ്. നിലവിൽ പൊട്ടിയ ഭാഗം ചെറിയ കുഴിയായി മാറി.
പാഴാകുന്ന വെള്ളം മുഴുവനും വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും മുന്നിലൂടെ മീറ്ററുകളോളമാണ് ഒഴുകിയെത്തുന്നത്. ശുദ്ധജലം ലഭിക്കാതെ പല കുടുംബങ്ങളും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വെള്ളം ആർക്കും ഉപയോഗമില്ലാതെ ഇത്തരത്തിൽ പാഴായിപ്പോകുന്നത്.
അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ ഇനിയെങ്കിലും അധികൃതർ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]