കുളമാവ് ∙ ഒരു കാലത്ത് ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ കുളമാവിന്റെ നഷ്ടപ്രതാപത്തിൽ നിന്നു കരകയറാൻ ടൂറിസം പദ്ധതികൾ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3000 അടി ഉയരം.
സുഖകരമായ കാലാവസ്ഥ. വിശേഷണങ്ങളുണ്ടെങ്കിലും വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല.
അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ മികച്ച ടൂറിസം കേന്ദ്രമാക്കാൻ കഴിയും. ഇടുക്കി പദ്ധതിയുടെ ഡാം നിർമാണ കാലത്ത് ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായിരുന്നു കുളമാവ്.
കുളമാവിനു സമീപമുണ്ടായിരുന്ന വൈരമണിയിൽ ഇരുപതിനായിരത്തിലേറെ കുടുംബങ്ങൾ താമസിച്ചിരുന്നതാണ്.
ട്രെക്കിങ്ങിന് അനുയോജ്യമാണിവിടം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശത്തിന് ഏറെ പ്രതീക്ഷ നൽകി പല ടൂറിസം പദ്ധതികളും ഇവിടെ എത്തിയെങ്കിലും പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. വനംവകുപ്പ് കുളമാവിൽ വിനോദസഞ്ചാരികൾക്കായി ഏറുമാടമടക്കമുള്ള ടൂറിസം പദ്ധതി നടപ്പിലാക്കിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു.
ഡാമിലെ ബോട്ടിങ്ങിനായി വനംവകുപ്പ് മാറ്റിവച്ചിരുന്ന തുകയും ലാപ്സായി.
വടക്കേപ്പുഴ ഡാമിൽ ബോട്ടിങ് അടക്കം ഹൈഡൽ ടൂറിസം പദ്ധതിക്കായി തീരുമാനിച്ചിരുന്നു. ഏതാനും മാസം മുൻപ് ഇതിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചെങ്കിലും നടപടിയായില്ല.
നാടുകാണി പവിലിയനിൽ ഒട്ടേറെ വികസന പദ്ധതികൾക്ക് തുടക്കമാകുമെന്നു പറയുന്നുണ്ടെങ്കിലും ഒരു ചിൽഡ്രൻസ് പാർക്ക് മാത്രമാണ് ഇവിടെയുള്ളത്. ഇതും തുരുമ്പെടുത്തു നശിക്കുകയാണ്.
നാടുകാണിയിൽനിന്നു കൊച്ചി വരെ കാണാൻ സാധിക്കുന്ന ബൈനോക്കുലർ ഇവിടെ സ്ഥാപിച്ചിരുന്നതാണ്.
ഇതു തകരാറിലായപ്പോൾ പകരം മറ്റൊന്നു സ്ഥാപിക്കുന്നതിനും നടപടിയായില്ല. ഉപ്പുകുന്ന് വ്യൂ പോയിന്റ് അടക്കം ഒട്ടേറെ പ്രദേശങ്ങളിവിടെയുണ്ട്.
ഇതിന്റെ വികസനത്തിനായി നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]