വണ്ണപ്പുറം ∙ ടൗണിലെ പെട്രോൾ പമ്പിനു മുന്നിൽ കാറിനു തീ പിടിച്ചു പൂർണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15നു ഹൈറേഞ്ച് കവലയിലെ പെട്രോൾ പമ്പിനു മുന്നിലാണ് സംഭവം.
വെൺമറ്റം സ്വദേശി മണിമലകുന്നേൽ ജിതിനും സുഹൃത്തുമാണ് കാറിൽ ഉണ്ടായിരുന്നത്. തീ കണ്ടതോടെ കാർ നിർത്തി ഇവർ ഇറങ്ങിയതിനാൽ ആളപായമില്ല. പെട്ടെന്ന് തീ ആളിപ്പടർന്നതോടെ സമീപത്തെ കടകളിൽ ഉണ്ടായിരുന്നവർ ഓടിയെത്തി.
കാളിയാർ പൊലീസ് എത്തി വാഹനങ്ങളെയും ആളുകളെയും നിയന്ത്രിച്ചു. തൊടുപുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന തീയണച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]