തൊടുപുഴ ∙ നാളെ ശ്രീകൃഷ്ണജയന്തി; വീഥികളിൽ ശോഭായാത്രകൾ അഴകിന്റെ പീലിക്കുടകൾ നിവർത്തുന്ന ദിവസം. ഉണ്ണിക്കണ്ണന്റെയും രാധയുടെയും ഗോപികമാരുടെയും വേഷമണിയാൻ കാത്തിരിക്കുന്ന കുട്ടികൾക്കായി വിപണി ഒരുങ്ങി.
ഉടയാടകൾ, കിരീടം, അരപ്പട്ട, ഓടക്കുഴൽ, മയിൽപ്പീലി മാല, കമ്മൽ തുടങ്ങി എല്ലാവിധ സാധനങ്ങളും നഗരത്തിലെ കടകളിൽ നിറഞ്ഞു. ശ്രീകൃഷ്ണ വേഷം കെട്ടുന്ന കുട്ടികൾക്കുള്ള ഉടയാടയ്ക്കു 90 രൂപയിൽ തുടങ്ങുന്നു വില.
ഗോപികമാർക്കുള്ള ഉടയാടയ്ക്ക് 150 രൂപ മുതലും. കിരീടം – 50 രൂപ, അരപ്പട്ട
– 40, ഓടക്കുഴൽ – 30, ഷാൾ – 100 എന്നിങ്ങനെയാണ് ശരാശരി വില.
വലുപ്പവും അലങ്കാരങ്ങളുടെ വൈവിധ്യവും അനുസരിച്ച് വിലയിൽ മാറ്റം വരും. കിരീടം, അരപ്പട്ട, ഓടക്കുഴൽ എന്നിവയടങ്ങുന്ന സെറ്റിന് 100 രൂപയാണ് പല കടകളിലും വില.
മയിൽപ്പീലിയാണ് വിപണിയിലെ മറ്റൊരു ആകർഷണം. 20 രൂപ മുതൽ ലഭ്യമാണ്.
മുത്തുമാല ഉൾപ്പെടെയുള്ള വിവിധതരം മാലകളും മറ്റ് ആടയാഭരണങ്ങളുമെല്ലാം കടകളിലുണ്ട്. പല കടകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇന്നു കൂടുതൽ കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ജില്ലയിൽ വിവിധയിടങ്ങളിൽ ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും നേതൃത്വത്തിൽ ശോഭായാത്രകൾ, ഉറിയടി, ഗോപികാനൃത്തം എന്നിവ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]