
തെക്കുംഭാഗം ∙ ഗതാഗതം അതീവ ദുഷ്കരമായി മാറിയ തെക്കുംഭാഗം– മലങ്കര– മുട്ടം റോഡ് നന്നാക്കാൻ നടപടി ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദിവസവും നൂറു കണക്കിനു യാത്രക്കാർ സഞ്ചരിക്കുന്ന റോഡിൽ മഴക്കാലം ശക്തമായതോടെ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
ഒരു കുഴിയിൽനിന്ന് അടുത്ത കുഴിയിലേക്ക് എന്ന നിലയിലാണ് യാത്ര. ചില ഭാഗത്തു വലിയ കിടങ്ങ് പോലെയാണ് കുഴികൾ.
ഇരുചക്ര വാഹനങ്ങളിലും മറ്റും പോകുന്നവർ കുഴിയിൽ വീണ് അപകടം പതിവാകുന്നു. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള എംവിഐപിയുടെ അധീനതയിലുള്ള റോഡാണിത്.
ഇടവെട്ടി ആലക്കോട് പഞ്ചായത്തുകളിൽ ഉള്ളവർക്ക് എളുപ്പത്തിൽ മുട്ടം, ഈരാറ്റുപേട്ട
തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരാൻ കഴിയുന്ന ലിങ്ക് റോഡാണ് ഇത്. മുട്ടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും മുട്ടം കോടതി, ജില്ലാ ഹോമിയോ ആശുപത്രി, പിഎച്ച്സി, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ആളുകൾ ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.
തെക്കുംഭാഗം മേഖലയിൽനിന്ന് മലങ്കര ഡാം പരിസരത്തേക്കും എത്താനുള്ള വഴിയാണിത്. പത്ത് വർഷം മുൻപ് പ്രധാന മന്ത്രി റോസ്ഗർ യോജന പ്രകാരം റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയ റോഡ് പിന്നീട് ഏതാനും വർഷം കൂടി അറ്റകുറ്റ പണികൾ നടത്തിയിരുന്നു.
എന്നാൽ പിന്നീട് ആരും തിരിഞ്ഞു നോക്കുന്നില്ല. നൂറുകണക്കിനു ടോറസ് ലോറികൾ ലോഡുമായി പോകുന്നതും റോഡ് തകരാൻ കാരണമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]