
നെടുങ്കണ്ടം∙ സംസ്ഥാന പാതയോരത്തെ വൈദ്യുത പോസ്റ്റുകൾ പലതും അപകടകരമായ രീതിയിൽ വള്ളിപ്പടർപ്പ് കീഴടക്കിയിട്ടും വൃത്തിയാക്കാൻ നടപടിയില്ല. കുമളി – മൂന്നാർ സംസ്ഥാന പാതയിൽ ഒട്ടേറെ സ്ഥലങ്ങളിലാണ് വൈദ്യുത പോസ്റ്റുകളിൽ കാട്ടുവള്ളികൾ കയറി മൂടിയത്.
എൽടി, എച്ച്ടി പോസ്റ്റുകളിൽ വള്ളിപ്പടർപ്പ് കയറിയിട്ടുണ്ട്. മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തികൾ മുറപോലെ നടത്താറുണ്ടെങ്കിലും പടർന്നു കയറുന്ന കാട്ടുവള്ളികൾ നീക്കം ചെയ്യാൻ അധികൃതർ ശ്രദ്ധിക്കാറില്ല. മുപ്പതടിയോളം ഉയരമുള്ള പോസ്റ്റുകൾ ചുവട് മുതൽ മുകൾ ഭാഗം വരെ വള്ളിപ്പടർപ്പ് മൂടിയിട്ടുണ്ട്.
ചിലയിടങ്ങളിൽ വൈദ്യുത ലൈനുകളിലേക്കും കാടുകയറിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]