
ഇന്ന്
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത. ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം.
കട്ടപ്പന കമ്പോളം
ഏലം: 2300-2500
കുരുമുളക്: 670
കാപ്പിക്കുരു (റോബസ്റ്റ): 195
കാപ്പി പരിപ്പ് (റോബസ്റ്റ): 370
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 240
ചുക്ക്: 260
ഗ്രാമ്പൂ: 800
ജാതിക്ക: 300
ജാതിപത്രി: 1550-1950
കൊക്കോ വില അടിമാലി:
കൊക്കോ : 95
കൊക്കോ ഉണക്ക : 360
മുരിക്കാശേരി:
കൊക്കോ – 140
കൊക്കോ (ഉണക്ക) – 400
തൊഴിലധിഷ്ഠിത കോഴ്സുകൾ
തൊടുപുഴ ∙ സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് (+2), പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ് (എസ്എസ്എൽസി) എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിവിധ ജില്ലകളിൽ പഠന കേന്ദ്രങ്ങൾ ലഭ്യമാണ്. മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സുകളിലേക്ക് ഓരോ ബാച്ചിലും 30 വീതം വിദ്യാർഥികൾക്കാണ് അവസരം.
അവസാന തീയതി 20. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും അടുത്തുള്ള കെൽട്രോൺ നോളജ് സെന്റർ സന്ദർശിക്കുകയോ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് റജിസ്ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യുക.
ഹെൽപ് ലൈൻ: 9072592416, 9072592412.
അധ്യാപക ഒഴിവ്
വണ്ടൻമേട്∙ പുറ്റടി എൻഎസ്പിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി പാർട്ട് ടൈം തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 18ന് രാവിലെ 11ന് സ്കൂളിൽ. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റ്, പിഎസ്സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ റാങ്ക് പട്ടികയുടെ പകർപ്പ്, എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
അഭിമുഖം നാളെ
ബൈസൺവാലി∙ ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള മലയാളം, ഹിന്ദി, ബോട്ടണി അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]