
ചെറുതോണി ∙ കാറ്റും മഴയും ആഞ്ഞു വീശുമ്പോൾ പ്ലാസ്റ്റിക് ഷെഡിൽ ഉറക്കമിളച്ച് ഭീതിയോടെ കഴിയുന്ന ഒരു കുടുംബമുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ മൈലപ്പുഴയിൽ 87 വയസ്സുള്ള തറപ്പേൽ ബ്രിജീത്തയും ഹൃദ്രോഗിയായ മകനും ഭാര്യയും ഉൾപ്പെടുന്ന കുടുംബമാണ് അന്തിയുറങ്ങാൻ സുരക്ഷിതമായൊരു വീടില്ലാത്തതിനാൽ ദുരിതത്തിൽ കഴിയുന്നത്.അടച്ചുറപ്പുള്ള ഒരു വീടിനായി കഴിഞ്ഞ ഏതാനും വർഷമായി ഇവർ കയറിയിറങ്ങാത്ത ഓഫിസുകളില്ല.
എന്നാൽ കലക്ടർ മുതൽ വില്ലേജ് ഓഫിസർ വരെയുള്ളവർ ഇവരുടെ ദുരിതം കാണുന്നുമില്ല.
രോഗിയായ മകനു കൂലിപ്പണിക്കു പോകാൻ വയ്യാത്തതിനാൽ ഭാര്യ തൊഴിലുറപ്പ് ജോലിക്കു പോയാണ് കുടുംബം പുലർത്തുന്നത്. അധികൃതരും ജനപ്രതിനിധികളും ഇടപെട്ട് സുരക്ഷിതമായൊരു വാസസ്ഥലം ഒരുക്കി നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]