ചിന്നക്കനാൽ∙ ചിന്നക്കനാൽ ഷൺമുഖവിലാസത്തു പട്ടയമില്ലാത്ത സ്ഥലത്ത് ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി വീട് നിർമിക്കുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തെ നാട്ടുകാർ തടഞ്ഞു. സർവേ നമ്പർ 34–1ൽ ഉൾപ്പെട്ട
3 സെന്റ് സ്ഥലത്ത് പ്രദേശവാസിയായ ലിംഗരാജ് നിർമിക്കുന്ന വീട് സർക്കാർ ഭൂമിയിലാണെന്നു കണ്ടെത്തയതിനെത്തുടർന്നു റവന്യു വകുപ്പ് നേരത്തേ നോട്ടിസ് നൽകിയിരുന്നു.
ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികളെല്ലാം പൂർത്തിയാക്കിയാണ് ഇന്നലെ ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർ സിദ്ദിഖ് കുട്ടി, ചിന്നക്കനാൽ വില്ലേജ് ഓഫിസർ വി.സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം ഒഴിപ്പിക്കാനെത്തിയത്. പാെലീസ്, ഭൂസംരക്ഷണ സേനാംഗങ്ങളും റവന്യു സംഘത്തോടാെപ്പമുണ്ടായിരുന്നു. എന്നാൽ, ഒഴിപ്പിക്കൽ തടയാൻ കൂടുതൽ നാട്ടുകാർ സംഘടിച്ചെത്തിയതോടെ നടപടികൾ നിർത്തിവച്ചു.
സംഭവത്തിൽ സബ് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ഒഴിപ്പിക്കൽ നടപടി മറ്റാെരു ദിവസം പൂർത്തിയാക്കുമെന്നും റവന്യു അധികൃതർ പറഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ തടഞ്ഞത്. സർക്കാർ ഭൂമിയിലെ ടെന്റ് ക്യാംപ്, സ്വകാര്യ ഭൂമിയിലെ അനധികൃത നിർമാണം, സർക്കാർ ഭൂമിയിലെ കയ്യേറ്റം എന്നിവ ഉൾപ്പെടെ 9 കേസുകളിൽ ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാനായിരുന്നു റവന്യു വകുപ്പിന്റെ നീക്കം.
ഷൺമുഖവിലാസത്ത് ഭൂമി കയ്യേറ്റവും അനധികൃത നിർമാണവുമുൾപ്പെടെ 62 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ചിന്നക്കനാൽ വില്ലേജ് ഓഫിസർ വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

