മണക്കാട്∙ എംവിഐപി ഇടതുകര കനാലിലൂടെ ആവശ്യത്തിന് വെള്ളം തുറന്നു വിടാത്തതിനെ തുടർന്ന് മണക്കാട് പഞ്ചായത്തിലെ 15 ഏക്കറോളം വരുന്ന പെരിയാമ്പ്ര പാടശേഖരത്തിലെ നെൽകൃഷി ഉണങ്ങി നാശത്തിന്റെ വക്കിൽ. ഒരു മാസത്തിനകം കതിരാകുകയും അധികം വൈകാതെ വിളവെടുക്കുകയും ചെയ്യേണ്ട
കൃഷിയാണ് വെള്ളം ലഭിക്കാത്തതിനെ തുടർന്ന് ഉണങ്ങി നശിക്കാൻ തുടങ്ങുന്നത്. കനാലിലെ വെള്ളം ഉയർന്ന് സബ് കനാലിലേക്ക് ഒഴുകി തുടങ്ങിയാൽ മാത്രമേ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തൂ.
നെൽക്കൃഷിക്കു പുറമേ മറ്റു കൃഷികളെയും വരൾച്ച ബാധിച്ചു തുടങ്ങി.
കിണറുകൾ ഉൾപ്പെടെയുള്ള ശുദ്ധജല സ്രോതസ്സുകളും വറ്റിത്തുടങ്ങി. നിലവിൽ ഇടതുകര കനാലിലെ ജലനിരപ്പ് വളരെ താഴ്ന്ന നിലയിയാണ്.
ജലനിരപ്പുയർത്തി പാടശേഖരങ്ങളിലേക്ക് ജലം ലഭ്യമാക്കി നെൽക്കൃഷി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

