മൂന്നാർ∙ കാട്ടുകൊമ്പൻ പടയപ്പ മദപ്പാടിൽ. വിനോദസഞ്ചാരികളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്നു വനം വകുപ്പ് നിർദേശം നൽകി.
രണ്ടു ദിവസം മുൻപാണ് ഗൂഡാർവിള ഭാഗത്ത് പടയപ്പയെ മദപ്പാടിൽ കണ്ടെത്തിയത്. തലയുടെ ഇടതുവശത്തു നിന്നു മദംപൊട്ടി ഒഴുകുന്ന നിലയിലാണ്.
മദപ്പാടിലായതോടെ പടയപ്പ അക്രമാസക്തനാകുമെന്നും സഞ്ചാരികളും നാട്ടുകാരും വാഹനങ്ങളും ആനയുടെ സമീപത്ത് പോകരുതെന്നും നിർദേശങ്ങൾ പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മദപ്പാടിലായ പടയപ്പയെ 24 മണിക്കൂറും നിരീക്ഷിക്കുന്നത് 12 അംഗ ആർആർടി സംഘം. വെറ്ററിനറി ഡോക്ടർ, ഡപ്യൂട്ടി റേഞ്ചർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ഷിഫ്റ്റുകളിലാണ് ഇവർ പടയപ്പയെ നിരീക്ഷിക്കുന്നത്.
അടിയന്തര ആവശ്യത്തിന് 8547601351 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാഹനത്തിന്റെ ചില്ലുകൾ തകർത്തു
മദപ്പാടിലായ പടയപ്പ പുലർച്ചെ വാഹനത്തിന്റെ ചില്ലുകൾ കുത്തിപ്പൊട്ടിച്ചു. മൂന്നാർ ടൗണിൽ പെരിയവരകവലയ്ക്ക് സമീപം താമസിക്കുന്ന മുനിസ്വാമിയുടെ വാഹനത്തിനാണ് കേടുപാടുകൾ വരുത്തിയത്. പുലർച്ചെ 5.45ന് ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിക്കുടി സെൻട്രൽ ഡിവിഷനിൽ വച്ചാണ് ആക്രമണമുണ്ടായത്. പുലർച്ചെ മൂന്നാറിൽ നിന്നും പോകുന്നതിനിടയിൽ പടയപ്പ പിന്നാലെ വരുന്നത് കണ്ട് മുനിസ്വാമി പേടിച്ചതോടെ വാഹനം നിയന്ത്രണംവിട്ട് സമീപത്തെ ഓടയിൽ വീണു.
ഇതോടെ പുറത്തിറങ്ങിയ മുനിസ്വാമി ഓടി രക്ഷപ്പെട്ടു.
തുടർന്നാണ് പടയപ്പ വാഹനത്തിന്റെ പിന്നിലെയും വശത്തെയും ഗ്ലാസുകൾ പൊട്ടിച്ച് ഭക്ഷണസാധനങ്ങൾ വാഹനത്തിലുണ്ടോ എന്നു പരിശോധിച്ചത്. ഒന്നും ലഭിക്കാതെ വന്നതോടെയാണ് പടയപ്പ മടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

