മുട്ടം∙ മലങ്കര ടൂറിസം ഹബ്ബിൽ 8 കോടി രൂപയുടെ വികസനപദ്ധതികൾക്ക് സർക്കാരിലേക്ക് അനുമതിക്ക് അപേക്ഷ നൽകി. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായാൽ മലങ്കര ടൂറിസം പദ്ധതി യാഥാർഥ്യമാകും.
സർക്കാർ ഫണ്ട് മുടക്കാതെ സ്വകാര്യ പങ്കാളിത്തത്തോടെ പിപിപി മോഡൽ അപേക്ഷ ക്ഷണിച്ചപ്പോൾ ലഭിച്ചത് 8 കോടിയുടെ വികസന പദ്ധതികളാണ്. പെരുമ്പാവൂർ ആസ്ഥാനമായ ഏജൻസിയാണ് മലങ്കര ടൂറിസം പദ്ധതി ഏറ്റെടുക്കാൻ സന്നദ്ധമായിട്ടുള്ളത്.
ലഭിച്ച 6 അപേക്ഷകളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. എന്നാൽ പദ്ധതിത്തുക വലുതായതിനാൽ സർക്കാരിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.
അനുകൂല തീരുമാനം ഉണ്ടായാൽ ബോട്ടിങ്, ലൈറ്റ് മ്യൂസിക് ഷോ, എൻട്രൻസ് പ്ലാസയുടെ നവീകരണം തുടങ്ങിയവ ഏജൻസിയുടെ ചെലവിൽ നടപ്പിലാക്കും.
ബോട്ടിങ്ങിനായി സോളർ ബോട്ട് ഇറക്കുമെന്നാണ് ഏജൻസി സൂചിപ്പിച്ചിരിക്കുന്നത്. വരുമാനത്തിന്റെ നിശ്ചിത ശതമാനം ടൂറിസം കൗൺസിലിനും എംവിഐപിക്കും ലഭിക്കും.
തുടർന്നുള്ള പാർക്കിന്റെ നവീകരണവും നടത്തിപ്പും ഏജൻസി ഏറ്റെടുക്കും. പദ്ധതി വൈകാതെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഏജൻസി പറയുന്നത്.
ഇതോടെ മലങ്കരയിൽ മലമ്പുഴ മോഡൽ ടൂറിസം പദ്ധതി നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് മുട്ടം നിവാസികൾ. ജില്ലയുടെ പ്രവേശന കവാടത്തിലെത്തുന്ന ടൂറിസം പദ്ധതി ജില്ലയിലെ മറ്റു ടൂറിസം കേന്ദ്രങ്ങൾക്കും ഗുണം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]