കട്ടപ്പന ∙ ഷാഫി പറമ്പിൽ എംപിയെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധ സമരത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും. നേതാക്കൾ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവർ അടക്കമുള്ളവർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധ സമരം.
പ്രകടനമായെത്തിയ പ്രവർത്തകരെ സ്റ്റേഷനു മുൻപിൽ പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായത്.
തുടർന്നു നടന്ന പ്രതിഷേധ യോഗം മനോജ് മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എ.മാത്യു, പ്രശാന്ത് രാജു, ആൽബിൻ മണ്ണഞ്ചേരി, രാജൻ കാലാച്ചിറ, സജിമോൾ ഷാജി, ജിതിൻ ഉപ്പമാക്കൽ, ഷമേജ് കെ.ജോർജ്, പി.എസ്.മേരിദാസൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]