മറയൂർ ∙ വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡ് നവീകരണം നടത്താത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസത്തെ മഴയിൽ പൂർണമായും തകർന്നു. മറയൂർ, കാന്തല്ലൂർ മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം ആറുമണിക്കൂർ ഇടവിടാതെ പെയ്ത മഴയിൽ കാന്തല്ലൂർ പഞ്ചായത്തിലെ കട്ടിയിനാട് റോഡ് ഒരു കിലോമീറ്ററോളെ പൂർണമായും തകർന്നു. ഇരുചക്ര വാഹനയാത്ര പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണിവിടം. വർഷങ്ങൾക്കു മുൻപേ പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ള ഈ റോഡിനെതിരെ പ്രദേശവാസികൾ പഞ്ചായത്ത് ഓഫിസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയതുൾപ്പടെ ഒട്ടേറെ സമരപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
തുടർന്ന് ജനപ്രതിനിധികൾ അടിയന്തരമായി നവീകരണം നടത്തും എന്നുള്ളതും ഇതിനായി ഫണ്ട് അനുവദിച്ചതായും അറിയിപ്പുകളും വാഗ്ദാനങ്ങളും നൽകിയതല്ലാതെ മറ്റൊന്നും ചെയ്തില്ല.
അധിക ചെലവില്ലാതെ നവീകരണം സാധ്യമായിരിക്കെയാണ് മഴ മൂലം റോഡ് തകർന്നത്. കൂടുതൽ തുക അനുവദിച്ചാൽ മാത്രമേ ഇനി നവീകരണം സാധ്യമാകൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]