തൊടുപുഴ ∙ ആധുനിക നിലവാരത്തിൽ ടാറിങ് നടത്തി 6 മാസം കഴിയുന്നതിനു മുൻപ് പൈപ്പ് പൊട്ടി തകർന്ന റോഡ് നന്നാക്കാൻ തയാറാകാതെ അധികൃതർ. പൊതുമരാമത്ത് നന്നാക്കുമോ അതോ പൈപ്പ് സ്ഥാപിച്ച ജല അതോറിറ്റി നന്നാക്കുമോ എന്നാണ് തർക്കം.
കാരിക്കോട് തെക്കുംഭാഗം റോഡിൽ തെക്കുംഭാഗം ഓറഞ്ച് വില്ല ജംക്ഷനിലെ വളവിലാണ് ഒരു മാസം മുൻപ് ജലവിതരണ പൈപ്പ് പൊട്ടിയത്. പിറ്റേന്ന് പൈപ്പ് നന്നാക്കി പൊട്ടിയ ഭാഗം നന്നാക്കി ടാർ ഇളകിയിടത്ത് മണ്ണും മെറ്റലും ഇട്ട് കുഴി അടച്ച് ജല അതോറിറ്റി അധികൃതർ സ്ഥലം വിട്ടു. എന്നാൽ, ഏതാനും ദിവസം കഴിഞ്ഞതോടെ മണ്ണും മെറ്റലും വാഹനം ഓടി തെറിച്ചു പോയതോടെ ഇവിടെ കുഴിയായി മാറി.
ഒരു ഭാഗത്ത് മെറ്റലും മണലും നിരന്നു കിടക്കുന്നുണ്ട്.
വളവ് ആയ ഇവിടെ റോഡിന്റെ പകുതി ഭാഗത്തോളം തകർന്ന നിലയിലാണ്. ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്.
വലിയ വാഹനങ്ങൾ വരുമ്പോൾ ചെറു വാഹനങ്ങൾ കുഴിയിലൂടെ ഇറങ്ങി വേണം പോകാൻ. ഇത് അപകട
സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. റോഡ് തകർന്ന് കിടക്കുന്ന വിവരം പൊതുമരാമത്ത് അധികൃതരോട് പറഞ്ഞപ്പോൾ ഇത് ജല അതോറിറ്റിയാണ് നന്നാക്കേണ്ടതെന്നാണ് ഇവർ പറയുന്നത്. ഏതായാലും രണ്ട് കൂട്ടരും പരസ്പരം പഴിചാരുമ്പോൾ ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാരാണ് ദുരിതത്തിലാകുന്നത്.
പൈപ്പ് പൊട്ടിയതിന് 150 മീറ്റർ അകലെ കല്ലാനിക്കൽ ഹൈസ്കൂളിനു സമീപവും രണ്ടാഴ്ച മുൻപ് പൈപ്പ് പൊട്ടി റോഡ് തകർന്നു.
ഇവിടെയും മെറ്റലും മണലും ഇട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം വിട്ടു.
ആധുനിക നിലവാരത്തിൽ ടാറിങ് നടത്തിയ റോഡ് ഇത്തരത്തിൽ പൈപ്പ് പൊട്ടി പല ഭാഗവും തകരുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. വർഷങ്ങളായി തകർന്നു കിടന്ന റോഡ് ഒട്ടേറെ സമ്മർദം നടത്തിയാണ് നന്നാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]