
നെടുങ്കണ്ടം ∙ കയ്യിൽ കിട്ടിയ തിരിച്ചറിയൽ കാർഡിലെ ആളെ തിരിച്ചറിയാൻ കഴിയാതെ കുഴങ്ങുകയാണ് നെടുങ്കണ്ടം മേഖലയിലെ ഏതാനും കന്നി വോട്ടർമാർ. പുതുതായി വോട്ടർ പട്ടികയിൽ ഇടം നേടിയ എഴുകുംവയൽ, ചേമ്പളം മേഖലകളിലെ വോട്ടർമാർക്കാണ് തപാൽ വഴി തെറ്റായ തിരിച്ചറിയൽ കാർഡ് ലഭിച്ചത്.
വിലാസം കൃത്യമാണെങ്കിലും പലർക്കും ലഭിച്ച തിരിച്ചറിയൽ കാർഡ് മറ്റുള്ളവരുടേതാണ്. ചിലർ ഒരേ പോസ്റ്റ് ഓഫിസ് പരിധിയിൽ ഉള്ളവർ ആണെന്ന സാമ്യം മാത്രം. എഴുകുംവയൽ സ്വദേശി അബിൻ സെബാസ്റ്റ്യന് ലഭിച്ചത് ആദിത്യൻ ഗിരീഷിന്റെ തിരിച്ചറിയൽ കാർഡാണ്.
ചേമ്പളം സ്വദേശി കൃഷ്ണ ആർ.നായർക്ക് ലഭിച്ചത് ചേമ്പളം സ്വദേശി അഞ്ജലി ബാബുവിന്റെ തിരിച്ചറിയൽ കാർഡും. സമാനരീതിയിൽ ഒട്ടേറെ പേർക്ക് തെറ്റായ കാർഡ് ലഭിച്ചിട്ടുണ്ട്.
വാട്സാപ് കൂട്ടായ്മകൾ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയുമാണ് പലരും കയ്യിൽ കിട്ടിയ തിരിച്ചറിയൽ കാർഡിന്റെ യഥാർഥ ഉടമയെ കണ്ടെത്തിയത്.
എന്നാൽ പലർക്കും തങ്ങളുടെ കാർഡ് ലഭിച്ചവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അന്വേഷിച്ച് കണ്ടെത്തി പരസ്പരം കൈമാറാമെന്ന് കരുതിയാലും എന്തെങ്കിലും നിയമ നടപടികൾ ഉണ്ടായേക്കുമോ എന്ന ഭയംമൂലം ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണിവർ.
വ്യാപകമായി പിഴവ് ഉണ്ടായെന്നാണ് വിലയിരുത്തൽ.
ഇടുക്കി കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഉടുമ്പൻചോല ഡപ്യൂട്ടി കലക്ടറുടെ (റവന്യു റിക്കവറി) ആൻഡ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറുടെ കാര്യാലയത്തിൽ നിന്നുമാണ് തിരിച്ചറിയൽ കാർഡ് അയച്ചിരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്ന് അയയ്ക്കുന്ന കവർ, അതേപടി അതത് വിലാസങ്ങളിലേക്ക് അയച്ചു നൽകുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നാണ് ഡപ്യൂട്ടി കലക്ടറുടെ (റവന്യു റിക്കവറി) ആൻഡ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസ് അധികൃതർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]