
തൊടുപുഴ ∙ കാട്ടാനയ്ക്കു പുറമേ ഇടുക്കിയെ വിറപ്പിച്ച് കടുവയും പുലിയും. ചിന്നക്കനാൽ കൊളുക്കുമലയിൽ ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികളാണു കടുവയെ കണ്ടത്.
വ്യാഴാഴ്ച വൈകിട്ടാണു സംഭവം. സഞ്ചാരികൾ ഉടൻ ബേസ് ക്യാംപിലേക്കു മടങ്ങി.
തമിഴ്നാടിന്റെ വനമേഖലയിലാണു കടുവയെ കണ്ടതെന്നും ഇവിടെ കടുവയുടെ സാന്നിധ്യമുള്ളതാണെന്നും വനംവകുപ്പ് പറഞ്ഞു. രണ്ടു ദിവസമായി മാട്ടുപ്പെട്ടി ജനവാസമേഖലയിലും കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു.
രണ്ടു ദിവസവും ലയങ്ങൾക്കു സമീപമുള്ള കന്നുകാലിത്തൊഴുത്തിൽ രാത്രിയിൽ കടുവയെത്തി.
വ്യാഴാഴ്ച രാത്രി എട്ടരയോടെ ചിന്നക്കനാൽ അറുപതേക്കറിൽ വീട്ടിൽ കെട്ടിയിരുന്ന വളർത്തുനായയെ പുലി ആക്രമിക്കാൻ ശ്രമിച്ചു.പീരുമേട് സർക്കാർ അതിഥിമന്ദിരം റോഡിൽ ഇന്നലെ പകൽ കാട്ടാനയിറങ്ങി. ഈ വഴി പോകുകയായിരുന്ന ബൈക്ക് യാത്രികർ ആനയുടെ മുന്നിൽപെട്ടെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]