
പീരുമേട് ∙ രാത്രി റോഡിൽ കാട്ടാന. സിനിമാ ചിത്രീകരണ സംഘത്തിലെ അംഗങ്ങൾ ഓടി രക്ഷപ്പെട്ടു.
പീരുമേട് സർക്കാർ അതിഥി മന്ദിരം റോഡിലാണ് സംഭവം. തൊട്ടരികിൽ ആനയെ കണ്ട
യുവാക്കൾ അതിഥി മന്ദിരത്തിന്റെ വളപ്പിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. രാപകൽ വ്യത്യാസമില്ലാതെ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത് നാട്ടുകാരിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
– കരണ്ടകപ്പാറ-കുട്ടിക്കാനം, പീരുമേട് – മിനി സിവിൽ സ്റ്റേഷൻ – സർക്കാർ അതിഥി മന്ദിരം എന്നീ റോഡുകളിൽ രാത്രിയിൽ ആനകൾ നിലയുറപ്പിച്ചിരിക്കുന്നതിനാൽ ഇരുചക്ര വാഹനത്തിലെ യാത്ര പലരും ഉപേക്ഷിച്ചു. സന്ധ്യ കഴിഞ്ഞാൽ പ്രദേശവാസികൾ പുറത്തിറങ്ങുന്നില്ല.
സബ് ട്രഷറി ഓഫിസ് പ്രദേശം, കച്ചേരിക്കുന്ന് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആനക്കൂട്ടം കൃഷി നശിപ്പിച്ചു. വനം വകുപ്പിന്റെ ആർആർടി സംഘം പട്രോളിങ് നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആനകൾ മടങ്ങാൻ കൂട്ടാക്കുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]