
കട്ടപ്പന ∙ സിപിഐ ഇടുക്കി ജില്ലാ സമ്മേളനം 17 മുതൽ 20 വരെ ടൗൺ ഹാളിൽ നടക്കും. 17നു നടക്കുന്ന പൊതുസമ്മേളനം റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
18നു രാവിലെ 10.30നു നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പതാക – കൊടിമരം – ബാനർ – ദീപശിഖ – ഛായാചിത്ര ജാഥകളുടെ സംഗമം, റെഡ് വൊളന്റിയർ പരേഡ് എന്നിവയും നടക്കും.
കലാകായിക പ്രതിഭകളെ ചടങ്ങിൽ അനുമോദിക്കും. സമ്മേളനത്തിനുശേഷം കലാപരിപാടി അരങ്ങേറും.
സമ്മേളനത്തിന്റെ പ്രചാരണാർഥം ഇന്ന് ജില്ലയിൽ പതാകദിനം ആചരിക്കും.
പാർട്ടി ഓഫിസുകളിൽ പതാകകൾ ഉയർത്തുകയും പി.കെ.വാസുദേവൻ നായരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ വി.കെ.ധനപാൽ, ജനറൽ കൺവീനർ വി.ആർ.ശശി, സി.എസ്.അജേഷ് എന്നിവർ പറഞ്ഞു.
സെമിനാർ നാളെ
സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ജില്ലയിലെ ഭൂപ്രശ്നങ്ങളും പരിഹാര മാർഗങ്ങളും’ എന്ന വിഷയത്തിൽ നാളെ നെടുങ്കണ്ടത്ത് സെമിനാർ നടക്കും. 17 മുതൽ 20 വരെ കട്ടപ്പനയിലാണ് ജില്ലാ സമ്മേളനം.
സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.സലിംകുമാർ മോഡറേറ്ററായിരിക്കും. സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ശിവരാമൻ വിഷയാവതരണം നടത്തുമെന്ന് സിപിഐ ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടിയിൽ, സി.കെ.കൃഷ്ണൻകുട്ടി, എം.ബി.ഷിജി കുമാർ എന്നിവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]