
ഇടുക്കി ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ 50–60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശും.
എട്ടാം ക്ലാസ് പ്രവേശനം
തൊടുപുഴ ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പുറപ്പുഴ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2025- 26 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷ 30ന് മുൻപ് സ്കൂൾ ഓഫിസിൽ നേരിട്ട് സമർപ്പിക്കണം. 9400006479, 9846440088.
ജോലി ഒഴിവ്
മുള്ളരിങ്ങാട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മാത്സ്, ഹിന്ദി, ഇക്കണോമിക്സ്, തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. സ്കൂൾ ഓഫിസിൽ ഇന്ന് 11ന് അഭിമുഖം.
നേത്ര ചികിത്സാ ക്യാംപ് 15ന്
തൊടുപുഴ ∙ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ 15ന് 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടത്തും. നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ലാബ് ടെസ്റ്റുകൾക്കും തിമിര ശസ്ത്രക്രിയയ്ക്കും 50% ഇളവുണ്ടായിരിക്കും. 8281747633.
ജോലി ഒഴിവ്
മൂന്നാർ ∙ ചെണ്ടുവര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കൊമേഴ്സ് (ജൂനിയർ), എച്ച്എസ്എസ്ടി ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 17ന് 11ന് നടക്കും.
വണ്ടിപ്പെരിയാർ ∙ ഗവ. യുപി സ്കൂളിൽ ഒഴിവുള്ള മലയാളം, അറബിക് തമിഴ്, വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനായി ഇന്ന് 10ന് ഉദ്യോഗാർഥികളുമായി സ്കൂളിൽ അഭിമുഖം നടത്തും.
പോളിടെക്നിക് കോളജിൽ നിയമനം
വണ്ടിപ്പെരിയാർ ∙ സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം അതതു തീയതികളിൽ രാവിലെ 10ന് ഓഫിസിൽ എത്തണം. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
∙ തസ്തിക: ലക്ചറർ ഇൻ ഇലക്ട്രോണിക്സ്, യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് ബിരുദം. തസ്തിക: ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, യോഗ്യത: ഇലക്ട്രോണിക്സ് എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. അഭിമുഖ തീയതി: 16.
∙ തസ്തിക: ലക്ചറർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, യോഗ്യത: എംബിഎ (കംപ്യൂട്ടർ ആപ്ലിക്കേഷൻ ഒരു വിഷയമായി ഉണ്ടായിരിക്കണം)/ എംസിഎ വിത്ത് എംബിഎ / കംപ്യൂട്ടർ സയൻസ് ബി.ടെക് വിത്ത് എംബിഎ. അഭിമുഖ തീയതി: 17.
∙ തസ്തിക: ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ്, യോഗ്യത: ബി-ടെക് ഇൻ കംപ്യൂട്ടർ എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് വിജയം. തസ്തിക: ഡെമോൺസ്ട്രേറ്റർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ്, യോഗ്യത: കംപ്യൂട്ടർ എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. അഭിമുഖ തീയതി: 18.