പീരുമേട്∙ കാട്ടുതീ വലിയ തോതിൽ പടരുന്നു; 15 ദിവസത്തിനിടെ കത്തിയമർന്നത് 700 ഏക്കർ ഭൂമി. കാട്ടുതീ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു പീരുമേട് അഗ്നിരക്ഷാ ഓഫിസിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയായി രാപകൽ വിളികൾ എത്തുന്നുണ്ട്.
വാഗമൺ, കോലാഹലമേട്, തങ്ങൾപ്പാറ, രാജമുടി, 57-ാം മൈൽ, പരുന്തുംപാറ, പാഞ്ചാലിമേട്, ചിന്നാർ, പള്ളിക്കുന്ന് തുടങ്ങി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വലിയ തോതിൽ കാട്ടുതീ നാശം വിതച്ചു. വനമേഖലയാണ് മഹാഭൂരിപക്ഷവും കത്തിനശിച്ചത്.
പള്ളിക്കുന്ന് ഉൾപ്പെടെ ചിലയിടങ്ങളിൽ കൃഷിയിടങ്ങളും കത്തിയമർന്നു. ശുദ്ധജല വിതരണത്തിനായുള്ള ജലസംഭരണികൾ വരെ കത്തിപ്പോയി.
മുൻ വർഷങ്ങളെ അപേക്ഷിച്ചു കാട്ടുതീ ഇത്തവണ വളരെ നേരത്തേ തന്നെ വ്യാപകമായതാണ് ഇത്രയധികം വനഭൂമി കത്തിച്ചാമ്പലാകുന്നതിന് ഇടയാക്കിയിരിക്കുന്നത്.
പകൽ 12 മുതൽ രാത്രി വൈകുന്നതു വരെയും അഗ്നിരക്ഷാ യൂണിറ്റിലെ അംഗങ്ങൾ വനമേഖലകളിലാണ്. ഇതിനിടെ ഒരേ സമയം പല കേന്ദ്രങ്ങളിൽ തീ പടരുന്നതു മൂലം എല്ലായിടങ്ങളിലും എത്താൻ അഗ്നിരക്ഷാ സേനയ്ക്കു കഴിയുന്നില്ല.
ചെറിയ വാഹനമില്ലാത്തത് പ്രതിസന്ധി
അഗ്നിരക്ഷാസേനയ്ക്കു ചെറിയ വാഹനമില്ലാത്തതിനാൽ ഉൾപ്രദേശങ്ങളിൽ പടരുന്ന കാട്ടുതീ നിയന്ത്രിക്കാൻ കഴിയുന്നില്ല.
വനാതിർത്തിയോടു ചേർന്നു കിടക്കുന്ന ഭൂരിപക്ഷം പ്രദേശങ്ങളിലും റോഡിനു തീർത്തും വീതി കുറവാണ്. അഗ്നിരക്ഷാസേനയുടെ നിലവിലുള്ള വാഹനം ഈ വഴികളിലൂടെ കടന്നുപോകില്ല.
അതിനാൽ പുൽമേടുകൾ, മലനിരകൾ തുടങ്ങിയ ഇടങ്ങളിൽ തീ അണയ്ക്കാൻ ജീവനക്കാർക്കു സാധിക്കുന്നില്ല. കാട്ടുതീ വ്യാപകമായി പടരുന്ന പ്രദേശമെന്നതു കണക്കിലെടുത്ത് പീരുമേട് അഗ്നിരക്ഷാസേനാ യൂണിറ്റിന് വാഹനം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

