തോപ്രാംകുടി ∙ മകന്റെ വിവാഹ ആഘോഷങ്ങൾ വെട്ടിക്കുറച്ച് എട്ടു ലക്ഷത്തോളം രൂപ കണ്ടെത്തി വ്യാപാരി നിർധന കുടുംബത്തിനു വീടു നിർമിച്ചു നൽകി. തോപ്രാംകുടി ടൗണിലെ വ്യാപാരിയായ കപ്യാരുകുന്നേൽ രാജനാണ് വിധവയായ വീട്ടമ്മയ്ക്ക് വീടു നിർമിച്ചു നൽകിയത്.
തോപ്രാംകുടി കോട്ടയിൽ കുമാരനും ഭാര്യ രാജമ്മയും പ്രളയകാലത്ത് താറുമാറായ വീട്ടിൽ ദുരിത ജീവിതം നയിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ കോട്ടയിൽ കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ രാജനും കുടുംബവും തീരുമാനിക്കുകയായിരുന്നു. മേഖലയിലെ പൊതുപ്രവർത്തകരുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ഗുണഭോക്താവിനെ കണ്ടെത്തിയത്.
വീടുപണി പൂർത്തിയാക്കുന്നതിനു മുൻപ് വാർധക്യസഹജമായ രോഗം മൂലം കുമാരൻ മരിച്ചു.
പണി പൂർത്തിയായതോടെ കഴിഞ്ഞ ദിവസം രാജൻ തന്റെ അമ്മയോടും കുടുംബാംഗങ്ങളോടും ഒപ്പം എത്തി കോട്ടയിൽ രാജമ്മയ്ക്ക് വീടിന്റെ താക്കോൽ കൈമാറി. 600 ചതുരശ്ര വിസ്തൃതിയുള്ള മനോഹരമായ വീടിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ചാണ് താക്കോൽ കൈമാറ്റം നടത്തിയത്.
ചടങ്ങിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

