ഉപ്പുതറ ∙ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവിൽ രജനിയുടെ(38) മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ് സുബിൻ(രതീഷ്-40) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12നു വീടിന് 500 മീറ്റർ അകലെയുള്ള കൃഷിയിടത്തിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ആറിനു വൈകിട്ട് നാലോടെയാണ് രജനിയെ വീട്ടിൽ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് സ്ഥലത്തുനിന്ന് കാണാതായ സുബിൻ തമിഴ്നാട്ടിലേക്കു പോയശേഷം അടുത്തദിവസം തിരികെ നാട്ടിലെത്തിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇയാളുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് ഭാര്യയ്ക്കെതിരെ കുറിപ്പുകളും പ്രത്യക്ഷപ്പെട്ടു. കൂടാതെ ചിലരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും മറ്റു ചിലരെ നേരിൽ കാണുകയും ചെയ്തതായും പൊലീസ് സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് മേഖലയിൽ വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

