പെരുവന്താനം∙ ലോകത്തിലെ വിവിധ ഇടങ്ങളിൽ വ്യാപകമായി മനുഷ്യാവകാശധ്വംസനവും അസമത്വവും അസഹിഷ്ണുതയും, അശാന്തിയും വർദ്ധിച്ചുവരുന്ന വർത്തമാനകാല സാഹചര്യത്തില്‍ യുവജനങ്ങൾക്കും, വിദ്യാർത്ഥികൾക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി പെരുവന്താനം സെന്റ് ആന്റണീസ് കോളജ് വിമൻസ് സെല്ലിന്റെയും, എന്‍എസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഡിസംബര്‍ 10ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുണ്ടക്കയം ടൗണിൽ മനുഷ്യാവകാശ സന്ദേശ റാലിയും അവകാശ സംരക്ഷണ പ്രതിജ്ഞയും നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളി റാലി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, രതീഷ് പി ആർ, ബോബി കെ മാത്യു, സെക്രട്ടറി റ്റിജോമോൻ ജേക്കബ്, ജോസ് ആന്റണി, ഷാന്റിമോൾ എസ്, പി അനുരാഗ്, നാൻസി ഡിക്രൂസ്, മോനിഷ എം മോഹൻ, ക്രിസ്റ്റി ജോസ്, ഹേമന്ത് വിജയൻ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

