വണ്ണപ്പുറം ∙ വർഷങ്ങൾ പണിതിട്ടും പാതി പോലും തീരാത്ത പകൽവീട് നിർമാണം ഭരണത്തിൽ എത്തുന്ന പഞ്ചായത്ത് ഭരണസമിതിയെങ്കിലും പൂർത്തിയാക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. പ്ലാന്റേഷൻ കവലയിൽ കാർഷിക ഉദ്യാന നഴ്സറിക്ക് സമീപത്തുള്ള സ്ഥലത്താണ് പകൽ വീടിന്റെ നിർമാണം നടത്തുന്നത്.
2018-2019 വർഷത്തിൽ 6 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ ഇതിന്റെ പ്രാഥമിക നിർമാണം മാത്രം പൂർത്തിയായിട്ടുള്ളൂ. ഇപ്പോൾ കാടുമൂടി കിടക്കുകയാണ്.
ബാക്കി തുക അനുവദിച്ചാൽ മാത്രമാണ് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ.
പുതിയ ഭരണസമിതിയെങ്കിലും ഇടപെട്ട് പകൽ വീടിന്റെ പണി പൂർത്തീകരിച്ച് തുറന്നുനൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതിനോട് ചേർന്ന് കുട്ടികളുടെ പാർക്കിനായി തുടങ്ങിവച്ച പണികൾ ഇപ്പോഴും എങ്ങുമെത്തിയില്ല.
ഈ സ്ഥലം കാട്ടുപള്ളകൾ കൊണ്ടും ക്ഷുദ്രജീവികളുടെയും ആവാസ കേന്ദ്രമായി മാറി. കുട്ടികളുടെ പാർക്കിലേക്ക് മരം ഒടിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. പഞ്ചായത്ത് അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.
പകൽ വീടിന്റെയും കുട്ടികളുടെ പാർക്കിന്റെയും പണികൾ പൂർത്തീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

