രാജാക്കാട് ∙ നെടുങ്കണ്ടത്ത് ജില്ലാ ആശുപത്രി വരുമ്പോൾ താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുമെന്ന് 5 വർഷം മുൻപ് അധികൃതർ വാഗ്ദാനം ചെയ്ത രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രം ഇപ്പോഴും വെന്റിലേറ്ററിലാണ്. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികളും ഭരണസമിതികളും വരുമ്പോഴെങ്കിലും ആശുപത്രിയുടെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
കിടത്തിച്ചികിത്സയില്ലാത്ത ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ അവധിയിൽ പോയിട്ട് മാസങ്ങൾ കഴിഞ്ഞു. മറ്റാെരു പഞ്ചായത്തിലെ ഗവ.ആശുപത്രി മെഡിക്കൽ ഓഫിസർക്കാണ് പകരം ചുമതല.
ഇദ്ദേഹം ഉൾപ്പെടെ 3 ഡോക്ടർമാരാണ് സേവനം ചെയ്യുന്നത്.
ഒപിയുടെ പ്രവർത്തനം വൈകുന്നേരം 4 വരെയാക്കിയെങ്കിലും സമീപത്തെ പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ചികിത്സ തേടിയെത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനഃരാരംഭിക്കണെമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റ് മുതൽ ആരോഗ്യ മന്ത്രിക്ക് വരെ നിവേദനങ്ങൾ നൽകിയിട്ടും യാതാെരു നടപടികളുമുണ്ടായില്ല.
വിദഗ്ധ ഡോക്ടർമാരുൾപ്പെടെ 7 ഡോക്ടർമാരും 12 സ്റ്റാഫ് നഴ്സുമാരും അനുബന്ധ പാരാമെഡിക്കൽ ജീവനക്കാരും വേണമെന്നാണ് കണക്ക്. എന്നാൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ഇവിടെ ഇപ്പോഴും ജീവനക്കാരെ നിയമിക്കുന്നതെന്നാണ് ആക്ഷേപം.
സമീപത്തെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ഇവിടെ നിലച്ചുപോയ കിടത്തിച്ചികിത്സ പുനഃരാരംഭിക്കാത്തതെന്നും നാട്ടുകാർ പറയുന്നു. ഇതാെക്കെയാണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ ലക്ഷങ്ങളുടെ നിർമാണങ്ങളാണ് ഇതുവരെ നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

