പൂപ്പാറ∙ പൂപ്പാറ, തോണ്ടിമല ഭാഗങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ മഴ പെയ്തതോടെ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് പലയിടത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് മേഖലയിൽ ശക്തമായ മഴ പെയ്തത്. തോണ്ടിമലയിൽ രണ്ടിടത്താണ് റോഡിലേക്ക് മണ്ണിടിച്ചിലുണ്ടായത്.
തോണ്ടിമല വളവിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ കമ്പി സ്ഥാപിച്ചിരുന്ന ഭാഗമുൾപ്പെടെ റോഡിലേക്ക് ഇടിഞ്ഞു വീണതിനാൽ വലിയ വാഹനങ്ങൾക്ക് ഏറെ നേരം ഇതുവഴി കടന്നുപോകാനായില്ല.
മുകൾഭാഗത്തു നിന്നും ഇടറോഡുകളിൽ നിന്നും മലവെള്ളപ്പാച്ചിലിൽ വലിയ കല്ലുകൾ റോഡിലേക്ക് ഒഴുകിയെത്തി. പ്രദേശത്തെ പല വീടുകളിലും വെള്ളം കയറിയതായി നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]