തൊടുപുഴ∙ ഓരോ വർഷവും പടവലങ്ങ പോലെ താഴേക്ക് പോകുന്ന തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയുടെ വികസന കാര്യത്തിൽ ജനപ്രതിനിധികളും വകുപ്പ് അധികാരികളും കാട്ടുന്ന കുറ്റകരമായ അനാസ്ഥയ്ക്കെതിരെ പൊതുജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്.
ഡിപ്പോ സമുച്ചയത്തിന്റെ അപാകതകൾ പരിഹരിക്കണം
|പുതിയ ഡിപ്പോ മന്ദിരത്തിന്റെ നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ സമഗ്രമായ നടപടി ഉണ്ടാകണം. മന്ദിരത്തിന്റെ മുകൾ നിലയിലെ ഹാളിൽ മഴ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്.
ഇവിടെ നനയാതിരിക്കാൻ ഷീറ്റ് മേഞ്ഞെങ്കിലും ഇത് പലതും പറന്നുപോയി.
പല ഭാഗത്തും മഴയത്ത് വെള്ളം ചോർന്നു താഴേക്ക് പോരുന്ന സ്ഥിതിയുണ്ട്.ഡിപ്പോയ്ക്കുള്ളിൽ തന്നെ 12 ശുചിമുറികൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇതിൽ ഭൂരിപക്ഷവും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. പലതിലും ക്ലോസെറ്റുകൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ട
നിലയിലാണ്. ഇപ്പോൾ 2ശുചിമുറികൾ തുറന്നിട്ടുണ്ടെങ്കിലും ഇത് വൃത്തിഹീനമായ നിലയിലാണ്.
ഫയർ എൻഒസി എടുക്കണം
|ഡിപ്പോയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കണമെങ്കിൽ ഫയർ എൻഒസി വേണം.
ഇതു ലഭിക്കണമെങ്കിൽ ഒരു ലക്ഷം ലീറ്റർ കൊള്ളുന്ന വാട്ടർ ടാങ്കും ലിഫ്റ്റും വേണം. ടാങ്ക് പണിതെങ്കിലും കെട്ടിടത്തിന്റെ നിർമാണത്തിലെ അപാകതമൂലം ലിഫ്റ്റ് പണി മുടങ്ങി.
ഇനി വേറെ സ്ഥലത്ത് ലിഫ്റ്റ് സ്ഥാപിക്കണം.
എങ്കിൽ മാത്രമേ എൻഒസി ലഭിക്കൂ. എങ്കിലേ സ്ഥിരമായ വൈദ്യുതി കണക്ഷൻ ലഭിക്കൂ.
ഇത് ലഭിച്ചാൽ മാത്രമേ വർക്ഷോപ്പിന്റെ പ്രവർത്തനവും ശരിയായ രീതിയിൽ നടത്താനാകൂ. കൂടാതെ കെട്ടിടത്തിൽ വാടകയ്ക്ക് നൽകിയിരിക്കുന്ന വ്യാപാര ശാലകൾ ആരംഭിക്കണമെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കണം.
പുതിയ ബസുകളും ദീർഘദൂര റൂട്ടുകളും അനുവദിക്കണം
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തൊടുപുഴ ഡിപ്പോയിൽ 69 ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 48 ആയി കുറഞ്ഞു.
പുതിയ ബസുകൾ ഒന്നും തന്നെയില്ല. ഭൂരിപക്ഷം ബസുകളും കാല പഴക്കം ചെന്ന് ഓടിക്കാൻ തന്നെ കഴിയാത്തവയാണ്. തൊടുപുഴയിൽനിന്ന് ബെംഗളൂരു, വേളാങ്കണ്ണി, കോയമ്പത്തൂർ, നെടുങ്കണ്ടം വഴി മധുര തുടങ്ങിയ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കണം.
ഇതിൽ വേളാങ്കണ്ണി സർവീസ് നേരത്തെ ഇവിടെനിന്ന് ഉണ്ടായിരുന്നതാണ്.
ബാക്കി സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ നേരത്തേ പ്രഖ്യാപിച്ചതാണ്. കൂടാതെ ഗ്രാമീണ മേഖലയിലെ യാത്രക്കാരുടെ യാത്ര ദുരിതം പരിഹരിക്കാൻ നേരത്തേ ഓടിച്ചിരുന്ന ആനക്കയം, മുള്ളരിങ്ങാട്, ചെപ്പുകുളം, ആലപ്പുഴ, മേലുകാവ് കോലാനി, പൂമാല മേത്തൊട്ടി തുടങ്ങിയ സർവീസുകൾ പുനഃരാരംഭിക്കണം. കൂടാതെ തൊമ്മൻകുത്ത് വണ്ണപ്പുറം, മണക്കാട് പണ്ടപ്പിള്ളി തുടങ്ങിയ റൂട്ടുകളിലും സർവീസുകൾ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം
രാത്രി ആയാൽ ഡിപ്പോയ്ക്കുള്ളിൽ ഇരുട്ടാണ്.
ഡിപ്പോയുടെ 2 പ്രവേശന കവാടത്തിലും അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ജനപ്രതിനിധികൾ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. (പരമ്പര അവസാനിച്ചു) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]