മൂന്നാർ∙ ദേവികുളം ഇറച്ചിൽപാറയിലെ വീടുകളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനായി നടത്തിയ പദ്ധതിയിൽ വൻ തട്ടിപ്പ് നടന്നതായി ആരോപണം. പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽപെടുത്തി 8 ലക്ഷം രൂപയാണ് ഇറച്ചിൽ പാറയിലെ നൂറിലധികം വീടുകളിൽ ശുദ്ധജലമെത്തിക്കുന്നതിനായി അനുവദിച്ചത്. സബ് കലക്ടറുടെ വസതിക്ക് പിന്നിലുള്ള ചോലയിൽ തടയണ നിർമിച്ച് വെള്ളം ഇറച്ചിൽ പാറയിലെ സംഭരണിയിലെത്തിച്ച്, അവിടെനിന്നു പൈപ്പുകൾ വഴി വീടുകളിലേക്ക് എത്തിക്കുന്നതായിരുന്നു പദ്ധതി.
എന്നാൽ ചോല സ്ഥിതി ചെയ്യുന്നത് വനമേഖലയിലായതിനാൽ വനംവകുപ്പ് അനുമതി നൽകാത്തതിനാൽ തടയണ നിർമാണം നടന്നില്ല.
പകരം ചോലയിൽ മണൽചാക്കുകളും കല്ലുകളുമിട്ട് വെള്ളം തടഞ്ഞു നിർത്തിയ ശേഷം പൈപ്പുകളിട്ട് വെള്ളം എത്തിക്കുകയാണ് ചെയ്തത്. ചോലയിൽ വെള്ളം ശക്തിയായി ഒഴുകിയെത്തുമ്പോൾ മണൽചാക്കുകളും കല്ലുകളും ഒഴുകിപ്പോകുന്നത് പതിവാണ്.ഇതോടെ പൈപ്പുകൾ വഴി വെള്ളം എത്താതാകും.
നാട്ടുകാരെത്തി വീണ്ടും മണൽചാക്കുകളടുക്കിയാണ് ജലവിതരണം സാധാരണ നിലയിലാക്കുന്നത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകളും ടാപ്പുകളുമിട്ട് നടത്തിയ ശുദ്ധജല വിതരണ പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി നാട്ടുകാർ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]