വാഗമൺ ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ ഷോർട് സർക്യൂട്ടിനെ തുടർന്നു ബാറ്ററി പൊട്ടിത്തെറിച്ചു. പുകയും തീയും ഉയർന്നെങ്കിലും ഈ സമയം ഇവിടെ എത്തിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമീപത്ത് കിടന്ന സ്കൂൾ ബസിൻ്റെ ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ചു തീ പടരാതെ നിയന്ത്രിച്ചു.
ഇതിനിടെ യാത്രക്കാരെ ബസിൽനിന്നു മാറ്റി. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ വാഗമണ്ണിനു സമീപം എത്തിയപ്പോഴായിരുന്നു ബസിൻ്റെ എൻജിൻ ഭാഗത്തുനിന്നു പുക ഉയർന്നത്. കട്ടപ്പനയിൽനിന്നു പാലായിലേക്കു പോവുകയായിരുന്നു ബസ്. ബ്രേക്ക് തകരാറിലായതിനു പുറമേ ക്ലച്ചിൻ്റെ ഫ്ലൂയ്ഡ് ലീക്കായി എൻജിൻ ചൂടുപിടിക്കുകയായിരുന്നു എന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]