കാലാവസ്ഥ
∙ ചിലയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യത.
സ്പെഷൽ ടീച്ചർ വോക് ഇൻ ഇന്റർവ്യൂ
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്പെഷൽ ടീച്ചർ തസ്തികയിലെ 2 താൽക്കാലിക ഒഴിവുകളിൽ (മുസ്ലിം-1 എൻസിഎ, എൽസി/എഐ-1 എൻസിഎ) നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 25ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. പ്രായപരിധി: 50.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കട്ടപ്പന കമ്പോളം
ഏലം: 2450-2600
കുരുമുളക്: 675
കാപ്പിക്കുരു(റോബസ്റ്റ): 235
കാപ്പി പരിപ്പ്(റോബസ്റ്റ): 430
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 240
ചുക്ക്: 265
ഗ്രാമ്പൂ: 825
ജാതിക്ക: 325
ജാതിപത്രി: 1550-2050
കൊക്കോ വില അടിമാലി
കൊക്കോ: 90
കൊക്കോ ഉണക്ക: 375
മുരിക്കാശേരി
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
ജോലി ഒഴിവ്
വണ്ടിപ്പെരിയാർ∙ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ്, തമിഴ് തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഉദ്യോഗാർഥികളുമായി ഇന്ന് 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ആമയാർ∙ എംഇഎസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 10ന് സ്കൂളിൽ നടക്കും.
അസ്സൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. 9447837872.
സ്പോട്ട് അഡ്മിഷൻ
നെടുങ്കണ്ടം∙ കരുണാപുരം ഗവ ഐടിഐയിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ജനറൽ, എസ്സി, എസ്ടി എന്നീ വിഭാഗത്തിലും പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ഐടിഐ പ്രവേശനത്തിന് താൽപര്യമുള്ളവർ എസ്എസ്എൽസി, പ്ലസ്ടു, ടിസി, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം 20ന് മുൻപായി ഐടിഐയിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എസ്എസ്എൽസി ജയിച്ചവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും പ്രവേശനം ലഭിക്കുന്നതാണ്. ഉയർന്ന പ്രായപരിധി ഇല്ല.
അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ ഫോമുകൾ ഐടിഐ ഓഫിസിൽനിന്നു ലഭിക്കും.
04868291050, 9495642137.
ഗതാഗത തടസ്സം
നെടുങ്കണ്ടം∙ ആശാരിക്കവല-മന്നാക്കുടി റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ ആശാരിക്കവല മുതൽ വലിയതോവാള വരെയുള്ള ഭാഗത്ത് 13 മുതൽ 23 വരെ വാഹന ഗതാഗതം പൂർണമായും തടസ്സപ്പെടും. കട്ടപ്പനയിൽനിന്നു നെടുങ്കണ്ടം ഭാഗത്തേക്കു പോകേണ്ട
വാഹനങ്ങൾ ഇരട്ടയാർ നോർത്തിൽനിന്ന് ആശാരിക്കവല വഴി പോകേണ്ടതാണ്. വലിയതോവാള മുതൽ അഞ്ചുമുക്ക് ഭാഗം വരെയുള്ള ടാറിങ് പ്രവൃത്തികൾ പൂർത്തിയായതിനുശേഷം അഞ്ചുമുക്കിൽനിന്ന് കൗന്തി വഴി നെടുങ്കണ്ടത്തേക്ക് പോകാവുന്നതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]