
മൂന്നാർ ∙ കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ രണ്ടാഴ്ച മുൻപ് മലയിടിച്ചിലുണ്ടായ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതായി വിദഗ്ധസംഘം. കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അസി.
പ്രഫ. ഡോ.കെ.എസ്.സജിൻ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്നലെ മലയിടിച്ചിലുണ്ടായ മേഖലയിൽ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇടിഞ്ഞ മലയുടെ ഒരു ഭാഗം മാത്രമാണ് താഴേക്ക് പതിച്ചത്.
മലയുടെ ഭൂരിഭാഗവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണുള്ളത്.കൂടാതെ ദേശീയപാതയിലേക്ക് ഇടിഞ്ഞ പാറയും മണ്ണും വൻതോതിൽ ബോട്ടാണിക്കൽ ഗാർഡനിലേക്ക് തള്ളിയിരിക്കുന്നതും അപകടാവസ്ഥയിലാണ്. മഴ കനത്താൽ ഇവയും താഴേക്ക് പതിക്കാവുന്ന സ്ഥിതിയാണെന്നും സംഘം കണ്ടെത്തി.
സ്വമേധയാ നടത്തിയ പരിശോധനയുടെ വിവരങ്ങൾ സർക്കാർ ആവശ്യപ്പെട്ടാൽ കൈമാറുമെന്നും സംഘത്തലവൻ പറഞ്ഞു.
കേരള യൂണിവേഴ്സിറ്റിയിലെ ഡോ.രജനീഷ്, ഡിഡിഎംഎ ഹസാർഡ് അനലിസ്റ്റ് ടി.ആർ.രാജീവ്, മൊഹാലി ഐസറിലെ അസി. പ്രഫ.
ഡോ.യൂനസ് അലി, ഗവേഷക വിദ്യാർഥി എ.എൽ.അച്ചു എന്നിവരും സംഘത്തിലുണ്ടായിരുന്നു.രണ്ടാഴ്ച മുൻപാണ് പഴയ ഗവ. കോളജിന് സമീപം മലയിടിച്ചിലുണ്ടായത്.
ഇതുവഴി കടന്നുപോയ വാഹനത്തിന്റെ ഡ്രൈവർ അപകടത്തിൽ മരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]