
ജല വിതരണം മുടങ്ങും;
കട്ടപ്പന ∙ കട്ടപ്പന നമ്പർ-2 പമ്പ്ഹൗസിലെ പമ്പിന്റെ കേടുപാടുകൾ പരിഹരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 18 വരെ കട്ടപ്പന ടൗൺ, പേഴുംകവല, ഓക്സീലിയം സ്കൂൾ, ഇരുപതേക്കർ മേഖലകളിലേക്കുള്ള ശുദ്ധജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി നെടുങ്കണ്ടം പിഎച്ച് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെമോൺസ്ട്രേറ്റർ
തൊടുപുഴ ∙ ടൂറിസം വകുപ്പിന്റെ കീഴിൽ തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ എടുക്കുന്നതിന് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. താൽപര്യമുള്ളവർ 18ന് രാവിലെ 11ന് സർട്ടിഫിക്കറ്റുകൾ സഹിതം ഓഫിസിൽ ഹാജരാകണം.
ഫോൺ: 04862 224601, 9400455066.
സീറ്റ് ഒഴിവ്
മൂലമറ്റം ∙ സെന്റ് ജോസഫ് അക്കാദമിയിൽ ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബിഎസ്സി സൈക്കോളജി, ബികോം, എംഎസ്സി അക്ച്യൂറിയൽ സയൻസ്, എംഎസ്ഡബ്ല്യു, ബിപിഇഎസ്, ബിപിഎഡ്, എംപിഇഎസ് എന്നീ പ്രോഗ്രാമുകളിൽ സീറ്റ് ഒഴിവുണ്ട്. 9633545948, 04862253052.
സെമിനാർ നാളെ
തൊടുപുഴ ∙ ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉപാസന ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 5ന് ‘സന്തുഷ്ടിയുടെ മനഃശാസ്ത്ര രഹസ്യങ്ങൾ’ എന്ന വിഷയത്തിൽ മുത്തോലപുരം വിസാറ്റ് കോളജ് പ്രിൻസിപ്പൽ പ്രഫ. രാജു മാവുങ്കൽ സെമിനാർ നയിക്കും.
ഉച്ചകഴിഞ്ഞ് 3ന് ഉപാസന സഹൃദയ സദസ്സ് കൂട്ടായ്മ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]